കായികം

രോഹിത്തിന് ടെസ്റ്റ് നഷ്ടമായേക്കും; മായങ്ക് അഗര്‍വാള്‍ ഇംഗ്ലണ്ടിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓപ്പണ്‍ മായങ്ക് അഗര്‍വാളിനോട് ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ നിര്‍ദേശിച്ച് ബിസിസിഐ. കോവിഡ് പോസിറ്റീവായ രോഹിത് ശര്‍മയ്ക്ക് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് നഷ്ടമാവുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് ബാക്ക് അപ്പ് ആയി മായങ്കിനെ ലണ്ടനിലേക്ക് അയക്കുന്നത്. 

ജൂണ്‍ 25നാണ് രോഹിത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ജൂലൈ ഒന്നിനാണ് ഇന്ത്യയുടെ ഇംഗ്ലണ്ടിന് എതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ്. ഈ സമയത്തിനുള്ളില്‍ കോവിഡ് മുക്തനായാലും പരിശീലനം നടത്താതെ രോഹിത്തിനെ മത്സരത്തിനായി ഇറക്കിയേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ മായങ്ക് ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ രാഹുലിന് പരിക്കേല്‍ക്കുകയും രോഹിത്ത് കോവിഡ് ബാധിതനാവുകയും ചെയ്തതോടെയാണ് മായങ്കിന് ടീമിലേക്ക് വിളി വരുന്നത്. ലണ്ടനില്‍ എത്തുന്ന മായങ്കിനെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനയില്‍ നെഗറ്റീവ് ഫലം വന്നാല്‍ പിന്നെ ക്വാറന്റൈന്‍ ഇരിക്കേണ്ടതില്ല. 

ടെസ്റ്റിലും ഐപിഎല്ലിലും ഫോമിലല്ല മായങ്കിന്റെ കളി. ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റിലാണ് മായങ്ക് അവസാനം കളിച്ചത്. 33,4,22 എന്നതായിരുന്നു സ്‌കോറുകള്‍. ഐപിഎല്ലില്‍ 13 കളിയില്‍ നിന്ന് മായങ്ക് നേടിയത് 196 റണ്‍സ് മാത്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''