കായികം

കനത്ത മഴ; ലങ്ക-ഓസീസ് ടെസ്റ്റിനിടെ സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു

സമകാലിക മലയാളം ഡെസ്ക്

ഗാലെ: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം മഴ രസംകൊല്ലിയായെത്തി. കനത്ത മഴയെ തുടര്‍ന്ന് രണ്ടാം ദിനം കളി ആരംഭിക്കുന്നത് മണിക്കൂറുകളോളം വൈകി. അതിനിടെ കനത്ത മഴയില്‍ ഗാലെ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു. 

ആ സമയം സ്റ്റാന്‍ഡില്‍ കാണികള്‍ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ഓസ്‌ട്രേലിയന്‍ ടീം ഗ്രൗണ്ടിലേക്ക് വരുന്ന സമയമായിരുന്നു ഇത്. കനത്ത മഴയും കാറ്റും തുടരുന്നതിനെ തുടര്‍ന്ന് 1.45ഓടെയാണ് രണ്ടാം ദിനത്തിലെ മത്സരം ആരംഭിച്ചത്. 

രണ്ടാം ദിനം 59 ഓവറായി മത്സരം ചുരുക്കി. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സ് 27 ഓവറിലേക്ക് എത്തുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എന്ന നിലയിലാണ്. രണ്ടാം ദിനം മത്സരം ആരംഭിച്ചപ്പോള്‍ തന്നെ ട്രാവിസ് ഹെഡിനെ ഓസ്‌ട്രേലിയക്ക് നഷ്ടമായി. 6 റണ്‍സ് മാത്രം എടുത്താണ് ട്രാവിസ് മടങ്ങിയത്. ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 212 റണ്‍സില്‍ അവസാനിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി