കായികം

കോഹ്‌ലിയുടെ 100ാം ടെസ്റ്റ് നേരില്‍ കാണാം; ഇന്ത്യ- ശ്രീലങ്ക പോരാട്ടത്തിന് കാണികളെ പ്രവേശിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കും. മൊഹാലിയിലാണ് ഇന്ത്യ- ശ്രീലങ്ക ഒന്നാം ടെസ്റ്റ്. മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ നൂറാം ടെസ്റ്റ് മത്സരമാണ് മൊഹാലിയില്‍ അരങ്ങേറാന്‍ ഒരുങ്ങുന്നത്. ഈ മാസം നാല് മുതലാണ് പോരാട്ടം.

50 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് ബിസിസിഐ അനുമതി നല്‍കിയിരിക്കുന്നത്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ ആര്‍പി സിംഗ്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

'കാണികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി ബന്ധപ്പെട്ടിരുന്നു. സ്റ്റേഡിയത്തില്‍ 50 ശതമാനം ആളുകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. കാണികളെ പ്രവേശിപ്പിക്കാന്‍ ബിസിസിഐ അനുമതി നല്‍കിയിട്ടുണ്ട്. ടിക്കറ്റുകള്‍ ഓണ്‍ലൈനായി ആരാധകര്‍ക്ക് വാങ്ങാം. വിരാട് കോഹ്‌ലിയുടെ 100ാം ടെസ്റ്റ് മത്സരം ആരാധകര്‍ക്ക് നേരിട്ട് കാണാം. എല്ലാവിധത്തിലുള്ള കോവിഡ് പ്രോട്ടോക്കോളുകളും പാലിച്ചായിരിക്കും കാണികളെ പ്രവേശിപ്പിക്കുക'- സിംഗ്ല വ്യക്തമാക്കി. 

അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കില്ല കോഹ്‌ലിയുടെ 100ാം ടെസ്റ്റ് എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായും സ്ഥിരീകരിച്ചിട്ടുണ്ട്. കോഹ്‌ലിയുടെ 100ാം ടെസ്റ്റ് എന്ന ചരിത്ര നിമിഷത്തിന് സാക്ഷിയാകാന്‍ ആരാധകര്‍ക്ക് അവസരം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്ത്യക്കായി 100ാം ടെസ്റ്റിനാണ് കോഹ്‌ലി ഇറങ്ങാന്‍ ഒരുങ്ങുന്നത്. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിലെ കിങ്‌സ്റ്റണിലാണ് കോഹ്‌ലി ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്. 99 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 7962 റണ്‍സാണ് താരം നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

കീം 2024: ഫാര്‍മസി പ്രവേശനത്തിനുള്ള പരീക്ഷയുടെ തീയതി മാറ്റി

'തെറിച്ചു നിൽക്കണം, ഒരു മാതിരി ചത്ത പോലെ ആയിപ്പോകരുത്'; വൈറലായി എമ്പുരാൻ ലൊക്കേഷൻ വീഡിയോ

'ഇതൊക്കെ നിസാരം'; പാമ്പിനെ ഒറ്റയടിക്ക് വിഴുങ്ങി മൂങ്ങ- വൈറല്‍ വീഡിയോ

'പൊളിയല്ലേ? രസമല്ലേ ഈ വരവ്?'; ആര്‍സിബിയുടെ പ്ലേ ഓഫ് പ്രവേശനത്തില്‍ ഡു പ്ലെസി