കായികം

സൂര്യകുമാര്‍ യാദവ് എന്‍സിഎയില്‍ തന്നെ, ഫിറ്റ്‌നസ് വീണ്ടെടുത്തില്ല; മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനും ഐപിഎല്ലിലെ ടീമിന്റെ ആദ്യ മത്സരം നഷ്ടമാവും. ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലാത്ത സൂര്യകുമാര്‍ ഇപ്പോഴും ബെംഗളൂരുവിലെ ദേശിയ ക്രിക്കറ്റ് അക്കാദമിയിലാണ്. 

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി20 പരമ്പരയ്ക്ക് ഇടയിലാണ് സൂര്യകുമാര്‍ യാദവിന് പരിക്കേറ്റത്. മാര്‍ച്ച് 27നാണ് സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരം. ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് എതിരാളികള്‍. 

സൂര്യകുമാര്‍ യാദവ് കളിക്കാനാവാത്തത് മുംബൈക്ക് തിരിച്ചടിയാവും. മുംബൈയുടെ മധ്യനിരയിലെ പ്രധാന സാന്നിധ്യമാണ് സൂര്യകുമാര്‍ യാദവ്. ഐപിഎല്ലില്‍ 2341 റണ്‍സ് ആണ് സൂര്യകുമാറിന്റെ പേരില്‍ ഇപ്പോഴുള്ളത്. കഴിഞ്ഞ സീസണില്‍ സൂര്യകുമാറിന് തന്റെ മികച്ച ഫോമിലേക്ക് എത്താനായില്ലെങ്കിലും 317 റണ്‍സ് കണ്ടെത്തി. 

ആദ്യ കളിയില്‍ ചെന്നൈക്ക് നഷ്ടം 3 കളിക്കാരെ

ഐപിഎല്ലിന്റെ തുടക്കത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനാണ് കൂടുതല്‍ പ്രഹരം. പരിക്കേറ്റ ദീപക് ചഹറിന് സീസണിന്റെ പകുതിയും നഷ്ടമാവും എന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് മൊയിന്‍ അലിക്ക് ചെന്നൈയുടെ ആദ്യ മത്സരവും നഷ്ടമാവും. ക്വാറന്റൈനില്‍ കഴിയേണ്ടതിനെ തുടര്‍ന്ന് സൗത്ത് ആഫ്രിക്കന്‍ താരം പ്രിട്ടോറിയസിനും ചെന്നൈയുടെ ആദ്യ മത്സരം കളിക്കാനാവില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി