കായികം

കോപ്പ അമേരിക്ക-യൂറോ കപ്പ് ജേതാക്കളില്‍ വമ്പനാര്? ജൂണ്‍ ഒന്നിന് അറിയാം; അര്‍ജന്റീനയും ഇറ്റലിയും നേര്‍ക്കുനേര്‍

സമകാലിക മലയാളം ഡെസ്ക്

യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും കോപ്പ അമേരിക്ക കിരീടം ചൂടിയ അര്‍ജന്റീനയും ജൂണ്‍ ഒന്നിന് നേര്‍ക്കു നേര്‍ വരും. കോപ്പ അമേരിക്ക-യൂറോ കപ്പ് ചാമ്പ്യന്മാരുടെ പോരിന് വെംബ്ലി ആയിരിക്കും വേദിയാവുക. 

മാര്‍ച്ച് 24 മുതല്‍ മത്സരത്തിലേക്കുള്ള ടിക്കറ്റുകള്‍ വില്‍പ്പനയ്‌ക്കെത്തും. 29 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യൂറോപ്പിലേയും ലാറ്റിന്‍ അമേരിക്കയിലും കിരീട ജേതാക്കളില്‍ വമ്പനാരാണ് എന്നറിയാനുള്ള പോര് നടക്കുന്നത്. നേരത്തെ 1985ലും 1993ലുമാണ് സമാനമായ മത്സരം നടന്നത്. 

1985ല്‍ യൂറോ കപ്പ് ജയിച്ച് ഫ്രാന്‍സും കോപ്പ ജയിച്ച് യുറുഗ്വേയുമാണ് നേര്‍ക്കു നേര്‍ വന്നത്. അന്ന് കോപ്പ ചാമ്പ്യന്മാര്‍ക്ക് മേല്‍ യൂറോപ്യന്‍ വമ്പന്‍ ജയം നേടി. 1993ല്‍ അര്‍ജന്റീനയും ഡെന്മാര്‍ക്കുമാണ് ഏറ്റുമുട്ടിയത്. ഇവിടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരില്‍ ഡെന്മാര്‍ക്കിനെ മറഡോണയുടെ അര്‍ജന്റീന വീഴ്ത്തി. 

വെംബ്ലിയിലായിരുന്നു യൂറോ കപ്പ് ഫൈനല്‍ നടന്നത്. അവിടെ ഇംഗ്ലണ്ടും ഇറ്റലിയും അധിക സമയത്തും 1-1 എന്ന സമനില പിടിച്ചു. ഇതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട കളിയില്‍ 3-2നാണ് ഇറ്റലി ചാമ്പ്യന്മാരായത്. കോപ്പ അമേരിക്കയില്‍ എയ്ഞ്ചല്‍ ഡി മരിയയുടെ ഗോളിലായിരുന്നു അര്‍ജന്റീന ബ്രസീലിനെ വീഴ്ത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു