കായികം

119-9ല്‍ നിന്നും സ്‌കോര്‍ 200 കടന്നു; 10ാം വിക്കറ്റില്‍ 90 റണ്‍സ് കൂട്ടുകെട്ട്; പൊരുതി ഇംഗ്ലണ്ടിന്റെ വാലറ്റം

സമകാലിക മലയാളം ഡെസ്ക്

ഗ്രെനാഡ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ അവസാന ടെസ്റ്റിന്റെ ആദ്യ ദിനം തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്. 204 റണ്‍സിനാണ് സന്ദര്‍ശകര്‍ ഓള്‍ഔട്ടായത്. പത്താം വിക്കറ്റിലെ കൂട്ടുകെട്ട് ഇല്ലായിരുന്നു എങ്കില്‍ ഇംഗ്ലണ്ടിന്റെ അവസ്ഥ അതിലും ദയനീയം ആകുമായിരുന്നു. 

ടോസ് നേടിയ വിന്‍ഡിസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. 67-7 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകര്‍ന്നു. എന്നാല്‍ 119-9 എന്ന നിലയില്‍ നിന്നും ഇംഗ്ലണ്ട് സ്‌കോര്‍ 200 കടന്നു. ജാക്ക് ലീച്ചും സഖിബ് മഹ്മൂദും ചേര്‍ന്ന് കണ്ടെത്തിയ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ മുന്‍പോട്ട് കൊണ്ടുപോയത്. 

10ാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 90 റണ്‍സ് കണ്ടെത്തി. 141 പന്തില്‍ നിന്ന് ജാക്ക് ലീച്ച് 41 റണ്‍സോടെ പുറത്താവാതെ നിന്നു. 11ാമനായി ഇറങ്ങിയ സഖിബ് മഹ്മൂദ് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 118 പന്തില്‍ നിന്ന് 4 ഫോറും ഒരു സിക്‌സും സഹിതം 49 റണ്‍സ് ആണ് സഖിബ് കണ്ടെത്തിയത്. 

ബ്ലാക്ക്‌വുഡിന്റെ പന്തില്‍ സഖിബും ക്ലീന്‍ ബൗള്‍ഡ് ആയതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സിന് തിരശീല വീണു. അലക്‌സ് ലീസ് 31 റണ്‍സ് നേടി. വാലറ്റത്ത് ക്രിസ് വോക്‌സ് 25 റണ്‍സും കണ്ടെത്തി. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ജെയ്ഡന്‍ സീല്‍സ് മൂന്ന് വിക്കറ്റും കെമാര്‍ റോച്ച്,  മെയേഴ്‌സ്, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന