കായികം

പെനാല്‍റ്റിയില്‍ സലയ്ക്കും പിഴച്ചു, ഈജിപ്തിനെ വീഴ്ത്തി സെനഗല്‍ ഖത്തറിലേക്ക്; തല ഉയര്‍ത്തി പോളണ്ടും 

സമകാലിക മലയാളം ഡെസ്ക്

വാഴ്‌സോ: ഒന്‍പതാം വട്ടം ലോകകപ്പിന് യോഗ്യത നേടി പോളണ്ട്. തുടരെ രണ്ടാം വട്ടമാണ് പോളണ്ട് ലോകകപ്പിന് എത്തുന്നത്. ലോകകപ്പ് പ്ലേഓഫ് ഫൈനലില്‍ സ്വീഡനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് പോളണ്ട് ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. 

49ാം മിനിറ്റില്‍ പോളണ്ട് ക്യാപ്റ്റന്‍ ലെവന്‍ഡോസ്‌കി പിഴവുകളില്ലാതെ പെനാല്‍റ്റി വലയിലെത്തിച്ചപ്പോള്‍ 72ാം മിനിറ്റില്‍ സ്വീഡന്‍ പ്രതിരോധത്തിന്റെ പിഴവില്‍ നിന്നാണ് പോളണ്ട് മധ്യനിര താരം സെലന്‍സ്‌കി വല കുലുക്കിയത്. 

ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചതിന് പിന്നാലെ ഡച്ച് പടയെ അഭിനന്ദിച്ച് പോളണ്ട് പ്രസിഡന്റും എത്തി. തല ഉയര്‍ത്തി പോളണ്ട് ഖത്തറിലേക്ക്! അര്‍ഹിച്ച ജയം, അഭിമാനം, നന്ദി എന്നാണ് പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രെ ദുഡ ട്വിറ്ററില്‍ കുറിച്ചത്. 

തുടരെ രണ്ടാം വട്ടവും സെനഗല്‍

മൂന്നാം വട്ടമാണ് സെനഗല്‍ ലോകകപ്പിന് യോഗ്യത നേടുന്നത്. തുടരെ രണ്ടാം വട്ടവും. പ്ലേഓഫില്‍ പെനാല്‍റ്റിയിലൂടെയാണ് ഈജിപ്തിനെ സെനഗല്‍ വീഴ്ത്തിയത്. ആദ്യ പാദത്തില്‍ ഈജിപ്ത് 1-0ന് ജയിച്ചിരുന്നു. എന്നാല്‍ രണ്ടാം ഒരു ഗോള്‍ ബലത്തില്‍ ജയം പിടിച്ചു. ഇതോടെ 1-1 എന്ന ഗോള്‍ സറാശരി വന്നതോടെ കളി പെനാല്‍റ്റിയിലേക്ക് നീണ്ടു. 

3-1നാണ് സെനഗല്‍ പെനാല്‍റ്റി ജയിച്ചത്. ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിലും ഈജിപ്തിനെ വീഴ്ത്തിയാണ് സെനഗല്‍ കിരീടം നേടിയിരുന്നത്. കാമറൂണിനോട് 2-1ന് തോറ്റ് അള്‍ജീരിയ ലോകകപ്പില്‍ നിന്ന് പുറത്തായി. ഇഞ്ചുറി ടൈമിലെ കാള്‍ ടോക്കോയുടെ ഗോളാണ് ഇവിടെ അള്‍ജീരിയയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ തകര്‍ത്തത്. 118ാം മിനിറ്റിലായിരുന്നു ഇത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'