കായികം

ബുമ്ര എറിഞ്ഞിട്ടു; കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈയ്ക്ക് 166 റണ്‍സ് വിജയലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്ക് എതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് 166 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ മുംബൈ കൊല്‍ക്കത്തയെ ബാറ്റങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത 165 റണ്‍സ് എടുത്തു.

കൊല്‍ക്കത്തയ്ക്കായി വെങ്കിടേഷ് അയ്യര്‍, നിതീഷ് റാണ എന്നിവര്‍ 43 റണ്‍സ് വീതം നേടി. അജിങ്ക്യ രഹാനെ 25, റിങ്കുസിങ്ങ് 23 റണ്‍സ് നേടി. കമ്മിന്‍സ്, സുനില്‍ നരെയ്ന്‍, സൗത്തി എന്നിവര്‍ റണ്‍സ് ഒന്നും എടുക്കാതെ പുറത്തായി. തുടക്കത്തില്‍ കരുതലോടെ കളിച്ച കൊല്‍ക്കത്ത 14 ഓവറില്‍ 139ന് 5 എന്ന നിലയിലായിരുന്നു. പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതാണ് വലിയ റണ്‍സ് നേടാന്‍ കഴിയാതെ പോയത്.

ജസ്പ്രീത് ബുമ്ര അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. നാലോവറില്‍ പത്ത് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് 5 വിക്കറ്റ് നേടിയത്. ഡാനിയല്‍ സാംസ്, അശ്വിന്‍ ഓരോവിക്കറ്റ് വീതം നേടിയപ്പോള്‍ കുമാര്‍ കാര്‍ത്തികേയ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി

ഇടതു കൈത്തണ്ടയിലെ പരിക്ക് കാരണം പുറത്തായ സൂര്യകുമാര്‍ യാദവിന് പകരം രമണ്‍ദീപിനെ മുംബൈ ടീമില്‍ ഉള്‍പ്പെടുത്തി. അജിങ്ക്യ രഹാനെ, പാറ്റ് കമ്മിന്‍സ്, വെങ്കിടേഷ് അയ്യര്‍, വരുണ്‍ ചക്കരവര്‍ത്തി, ഷെല്‍ഡന്‍ ജാക്സണ്‍ എന്നിവരെ ഉള്‍പ്പെടുത്തി കൊല്‍ക്കത്ത അവരുടെ പ്ലെയിംഗ് ഇലവനില്‍ അഞ്ച് മാറ്റങ്ങള്‍ വരുത്തി.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം