കായികം

'പാകിസ്ഥാനില്‍ നിന്ന് പോകണം'; ഇന്ത്യ ശത്രുവല്ലെന്ന് പറഞ്ഞ കനേരിയക്കെതിരെ അധിക്ഷേപം

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: മതത്തിന്റെ പേരില്‍ ആളുകളെ മോശം പ്രവര്‍ത്തികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് പാക് മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി ചെയ്യുന്നതെന്ന് പാക് മുന്‍ ലെഗ് സ്പിന്നര്‍ ഡാനിഷ് കനേരിയ. ഇന്ത്യ നമ്മുടെ ശത്രു രാജ്യം അല്ലെന്നും കനേരിയ പറഞ്ഞു. 

മതത്തിന്റെ പേരില്‍ ദുഷ്പ്രവര്‍ത്തികള്‍ ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നവരാണ് നമ്മുടെ യഥാര്‍ഥ ശത്രുക്കള്‍. ഇന്ത്യയെ ശത്രുരാജ്യമായാണ് കാണുന്നത് എങ്കില്‍ പിന്നെ ഒരു ഇന്ത്യന്‍ മാധ്യമത്തേയും സമീപിക്കാതിരിക്കുക. നിര്‍ബന്ധപൂര്‍വം മതം മാറ്റുന്നതിന് എതിരെ ഞാന്‍ ശബ്ദം ഉയര്‍ത്തിയപ്പോള്‍ ക്രിക്കറ്റ് കരിയര്‍ തകര്‍ക്കും എന്നാണ് തന്നെ ഭീഷണിപ്പെടുത്തിയത് എന്നും കനേരിയ പറഞ്ഞു. 

ഇസ്ലാം മതത്തിലേക്ക് മാറാന്‍ ഷാഹിദ് അഫ്രീദി തന്നെ നിര്‍ബന്ധിച്ചു എന്ന കനേരിയയുടെ വെളിപ്പെടുത്തലാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. എന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായെങ്കില്‍ എന്തുകൊണ്ട് കനേരിയ അത് പാക് ക്രിക്കറ്റ് ബോര്‍ഡിന് റിപ്പോര്‍ട്ട് ചെയ്തില്ല എന്ന ചോദ്യമാണ് അഫ്രീദി തിരികെ ചോദിച്ചത്. 

കനേരിയയുടെ പ്രതികരണത്തിന് എതിരെ രൂക്ഷമായ ഭാഷയിലാണ് പാക് ആരാധകരുടെ പ്രതികരണം വന്നത്. കനേരിയയോട് പാകിസ്ഥാന്‍ വിട്ട് പോകാന്‍ പറഞ്ഞുള്ള അധിക്ഷേപങ്ങളും നിറയുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി