കായികം

ശ്രീലങ്ക-ബംഗ്ലാദേശ് ടെസ്റ്റ്; ചിറ്റഗോങ്ങില്‍ ചൂട് അസഹനീയം, ഗ്രൗണ്ട് വിട്ട് അമ്പയര്‍ 

സമകാലിക മലയാളം ഡെസ്ക്

ചിറ്റഗോങ്‌: ചൂട് അസഹനീയമായതോടെ ശ്രീലങ്കയ്ക്ക് എതിരായ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് തടസപ്പെട്ടു. കടുത്ത ചൂടിനെ തുടര്‍ന്ന് അമ്പയര്‍ റിച്ചാര്‍ഡ് കെറ്റല്‍ബര്‍ഗിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുകയും ഗ്രൗണ്ട് വിടേണ്ടി വരികയും ചെയ്തു. 

ആദ്യ ടെസ്റ്റിന്റെ നാലാം ദിനം ബംഗ്ലാദേശ് ബാറ്റ് ചെയ്യുമ്പോഴാണ് മത്സരം തടസപ്പെട്ടത്. ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ 139ാം ഓവറില്‍ അമ്പയര്‍ കെറ്റല്‍ബര്‍ഗിന് ഗ്രൗണ്ട് വിടേണ്ടി വന്നതോടെ ടിവി അമ്പയര്‍ ജോ വില്‍സണ്‍ പകരം എത്തി. ഡ്രിങ്ക് ബ്രേക്കിന്റെ സമയം വലിയ കുടയ്ക്ക് കീഴിലാണ് ഇരു ടീമിലേയും താരങ്ങള്‍ നിന്നത്. 

കളിയിലേക്ക് വരുമ്പോള്‍ നാലാം ദിനം ചായക്ക് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 436 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ്. 39 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ആതിഥേയര്‍ക്കുള്ളത്. തമീം ഇഖ്ബാലും മുഷ്ഫിഖര്‍ റഹീമും സെഞ്ചുറി നേടി. മുഹ്മുദുല്‍ ഹസനും ലിറ്റന്‍ ദാസും അര്‍ധ ശതകം കണ്ടെത്തി. 

ശ്രീലങ്കയെ ഒന്നാം ഇന്നിങ്‌സില്‍ എയ്ഞ്ചലോ മാത്യുസിന്റെ ഇന്നിങ്‌സ് ആണ് തുണച്ചത്. 199 റണ്‍സില്‍ നില്‍ക്കെയാണ് മാത്യൂസിന്റെ വിക്കറ്റ് നഷ്ടമായത്. ദിനേശ് ചാണ്ഡിമല്‍ 66 റണ്‍സും കുശാല്‍ മെന്‍ഡിസ് 54 റണ്‍സും എടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''