കായികം

'അടുത്ത സീസണിലും ചെന്നൈ ജേഴ്‌സിയില്‍ കാണാം'- ക്യാപ്റ്റനായി തുടരുമെന്ന് ധോനി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിലെ ഈ സീസണിലെ അവസാന മത്സരത്തിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇറങ്ങിയിരിക്കുന്നത്. രാജസ്ഥാനെതിരായ അവസാന ഗ്രൂപ്പ് മത്സരം ക്യാപ്റ്റന്‍ എംഎസ് ധോനിയുടെ ഐപിഎല്‍ കരിയറിലെ അവസാന മത്സരമായിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് തല. 

അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായി തുടരുമെന്ന് എംഎസ് ധോനി വ്യക്തമാക്കി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന്റെ ടോസിനിടെ ആരാധകര്‍ക്ക് വീണ്ടും ധോനിയെ മഞ്ഞ ജേഴ്‌സിയില്‍ കാണാന്‍ സാധിക്കുമോ എന്ന ഇയാന്‍ ബിഷപ്പിന്റെ ചോദ്യത്തിന് അടുത്ത സീസണില്‍ താന്‍ തീര്‍ച്ചയായും തിരിച്ചെത്തുമെന്നായിരുന്നു ധോനിയുടെ മറുപടി.

'ചെന്നൈയില്‍ കളിച്ച് നന്ദി പറയാതെയിരിക്കുന്നത് അന്യായമായിരിക്കും. ടീമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും എനിക്ക് ഒരുപാട് സ്‌നേഹവും വാത്സല്യവും ലഭിച്ചിട്ടുള്ള സ്ഥലമാണ് മുംബൈ. പക്ഷേ സിഎസ്‌കെ ആരാധകര്‍ക്ക് അതത്ര സുഖകരമായിരിക്കില്ല. അടുത്ത വര്‍ഷം ടീമുകള്‍ക്ക് വിവിധ വേദികളിലേക്ക് യാത്ര ചെയ്യാനുള്ള അവസരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കില്‍ ഞങ്ങള്‍ കളിക്കുന്ന വ്യത്യസ്ത വേദികളിലെ വിവിധ സ്ഥലങ്ങളില്‍ നന്ദി പറയുന്നത് പോലെയാകും അത്.' 

'ഇതെന്റെ അവസാന വര്‍ഷമാണോ അല്ലയോ, അതൊരു വലിയ ചോദ്യമാണ്. കാരണം നമുക്കൊന്നും പ്രവചിക്കാന്‍ സാധിക്കില്ലെന്ന് ഈ രണ്ട് വര്‍ഷം കൊണ്ടുതന്നെ കണ്ടില്ലേ. എങ്കിലും തീര്‍ച്ചയായും അടുത്ത വര്‍ഷം ശക്തമായി തിരിച്ചുവരാന്‍ ഞാന്‍ കഠിനമായി പരിശ്രമിക്കും'- ധോനി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത