കായികം

യാസിന്‍ മാലിക്കിന്റെ ശിക്ഷ; വീണ്ടും ഇന്ത്യക്കെതിരെ അഫ്രീദി, വായടപ്പിച്ച് അമിത് മിശ്ര 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന് ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ ചൂണ്ടിയുള്ള പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയുടെ പ്രതികരണത്തിന് ഇന്ത്യന്‍ താരം അമിത് മിശ്രയുടെ മറുപടി. നിങ്ങളുടെ ജന്മദിനം പോലെ എല്ലാം തെറ്റിദ്ധാരണ പരത്തുന്നതല്ലെന്നാണ് അഫ്രീദിക്ക് അമിത് മിശ്ര നല്‍കിയ മറുപടി. 

യാസിന്‍ മാലിക്കിന് എതിരായ നടപടിയിലൂടെ കശ്മീരിന്റെ സ്വാതന്ത്രത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളെ നിശ്ചലമാക്കാന്‍ കഴിയില്ല. കശ്മീരിലെ നേതാക്കള്‍ക്കെതിരെയുള്ള അനീതിയില്‍ യുഎന്‍ ഇടപെടണം എന്നും ഷാഹിദ് അഫ്രീദി ട്വിറ്ററില്‍ കുറിച്ചു. 

കോടതിയില്‍ യാസിന്‍ മാലിക്ക് കുറ്റം സമ്മതിച്ചതായാണ് അമിത് മിശ്ര അഫ്രീദിക്ക് നല്‍കുന്ന മറുപടിയില്‍ പറയുന്നത്. നിങ്ങളുടെ ജന്മദിനം പോലെ എല്ലാം തെറ്റിദ്ധാരണ പരത്തുന്നതല്ലെന്നും അഫ്രീദിയെ പരിഹസിച്ച് അമിത് മിശ്ര പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി