കായികം

വിജയ ലക്ഷ്യം ഇനി 151, തകര്‍ത്തടിച്ച ലിറ്റന്‍ ദാസിനെ ഡയറക്ട് ഹിറ്റില്‍ വീഴ്ത്തി രാഹുല്‍,  പിന്നാലെ ഷമിയുടെ പ്രഹരം

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: മഴയെ തുടര്‍ന്ന് വിജയ ലക്ഷ്യം പുനക്രമീകരിച്ചപ്പോള്‍ ഇന്ത്യക്കെതിരെ ജയിക്കാന്‍ ബംഗ്ലാദേശിന് വേണ്ടത് 54 പന്തില്‍ നിന്ന് 85 റണ്‍സ്. ബംഗ്ലാദേശ് സ്‌കോര്‍ 7 ഓവറില്‍ 67ല്‍ നില്‍ക്കെയാണ് മഴ വന്നത്. 

മഴയെ തുടര്‍ന്ന് സമയം നഷ്ടമായതോടെ ബംഗ്ലാദേശ് ഇന്നിങ്‌സ് 17 ഓവറായി ചുരുക്കി. വിജയ ലക്ഷ്യം 151ലേക്കും എത്തി. നിലവില്‍ 9ന് മുകളില്‍ റണ്‍റേറ്റ് നിലനിര്‍ത്തിയാണ് ബംഗ്ലാദേശ് 7 ഓവര്‍ വരെ ബാറ്റ് ചെയ്തത്. 

റണ്‍ഔട്ടിലൂടെ ബംഗ്ലാദേശിനെ ഇന്ത്യ പ്രഹരിച്ചു

എന്നാല്‍ മഴയ്ക്ക് ശേഷം ബാറ്റിങ് തുടര്‍ന്ന് ആദ്യ ഓവറില്‍ തന്നെ റണ്‍ഔട്ടിലൂടെ ബംഗ്ലാദേശിനെ ഇന്ത്യ പ്രഹരിച്ചു. തകര്‍ത്തടിച്ച് ക്രീസില്‍ നിന്നിരുന്ന ലിറ്റന്‍ ദാസിനെ കെ എല്‍ രാഹുല്‍ ഡയറക്ട് ഹിറ്റിലൂടെയാണ് മടക്കിയത്. 

27 പന്തില്‍ നിന്ന് 7 ഫോറും മൂന്ന് സിക്‌സും എടുത്ത് 60 റണ്‍സോടെയാണ് ലിറ്റന്‍ മടങ്ങിയത്. ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസനാണ് വണ്‍ഡൗണ്‍ ആയി ക്രിസിലേക്ക് എത്തിയത്. ബംഗ്ലാദേശ് ബാറ്റേഴ്‌സിന് മുകളില്‍ സമ്മര്‍ദം ചെലുത്താനായില്ലെങ്കില്‍ ഇന്ത്യയുടെ സാധ്യതകള്‍ അകലും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത