കായികം

സിംബാബ്‌വെയെ 71 റണ്‍സിന് തകര്‍ത്തു; ഇനി സെമി പോര്; ഇംഗ്ലണ്ടിനെതിരെ അഡ്‌ലെയ്ഡില്‍

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് രണ്ടില്‍ നിന്ന് 8 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി സെമിയിലേക്ക് രോഹിത് ശര്‍മയും സംഘവും. സൂപ്പര്‍ 12ലെ തങ്ങളുടെ അവസാന മത്സരത്തില്‍ സിംബാബ്‌വെയെ 71 റണ്‍സിനാണ് ഇന്ത്യ വീഴ്ത്തിയത്. ഇതോടെ ട്വന്റി20 ലോകകപ്പിലെ സെമി ലൈനപ്പും വ്യക്തമായി. 

സെമിയില്‍ ഗ്രൂപ്പ് ഒന്നിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ നേരിടുക. നവംബര്‍ 10ന അഡ്‌ലെയ്ഡിലാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ പാകിസ്ഥാന്‍ നേരിടും. നവംബര്‍ 9നാണ് ആദ്യ സെമി. നവംബര്‍ 13ന് മെല്‍ബണിലാണ് ഫൈനല്‍. 

ഇന്ത്യ മുന്‍പില്‍ വെച്ച 187 റണ്‍സ് പിന്തുടര്‍ന്ന സിംബാബ്‌വെ 17.2 ഓവറില്‍ 115 റണ്‍സിനാണ് ഓള്‍ഔട്ടായത്. അശ്വിന്‍ മൂന്ന് വിക്കറ്റും ഹര്‍ദിക്കും ഷമിയും രണ്ട് വിക്കറ്റ് വീതവും അര്‍ഷ്ദീപ്, ഭുവി, അക്ഷര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 

സിംബാബ് വെ ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ പ്രഹരമേല്‍പ്പിച്ചാണ് ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയത്. ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ വെസ്ലേയേ തകര്‍പ്പന്‍ ക്യാച്ചില്‍ കോഹ് ലി മടക്കി. 35 റണ്‍സ് എടുത്ത റയാന്‍ ബേള്‍ ആണ് സിംബാബ് വെയുടെ ടോപ് സ്‌കോറര്‍. സിക്കന്ദര്‍ റാസ 24 പന്തില്‍ നിന്ന് 34 റണ്‍സ് എടുത്തും മടങ്ങി. റാസയും ബേളും ചേര്‍ന്ന് കൂട്ടുകെട്ടിന് ശ്രമിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്‍പില്‍ അധികം പിടിച്ചു നില്‍ക്കാനായില്ല. 

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ രാഹുലിന്റെ അര്‍ധ ശതകവും സൂര്യകുമാറിന്റെ തകര്‍പ്പനടിയുമാണ് തുണച്ചത്. കെ എല്‍ രാഹുല്‍ 35 പന്തില്‍ നിന്ന് 3 വീതം ഫോറും സിക്‌സും പറത്തി 51 റണ്‍സ് എടുത്തപ്പോള്‍ സൂര്യ 25 പന്തില്‍ നിന്നാണ് 61 റണ്‍സ് നേടിയത്. പറത്തിയത് 6 ഫോറും നാല് സിക്‌സും. സ്‌ട്രൈക്ക്‌റേറ്റ് 244.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ