കായികം

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലകയെ സസ്‌പെന്‍ഡ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

സിഡ്നി: ഓസ്‌ട്രേലിയയില്‍ ബലാത്സംഗ കേസില്‍ അറസ്റ്റിലായ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലകയെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

വരുന്ന സെലക്ഷനുകളില്‍ ഗുണതിലകയെ പരിഗണിക്കില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഗുണതിലക കുറ്റക്കാരനാണ് എന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബോര്‍ഡ് അറിയിച്ചു.

ഞായറാഴ്ച പുലര്‍ച്ചെയാണ് ബലാത്സംഗ കേസില്‍ ധനുഷ്‌ക ഗുണതിലകയെ അറസ്റ്റ് ചെയ്തത്. ട്വന്റി20 ലോകകപ്പില്‍ സെമിയില്‍ എത്താതെ ശ്രീലങ്ക പുറത്തായിരുന്നു. ശ്രീലങ്കയുടെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ ഇടം നേടിയിരുന്ന ധനുഷ്‌ക ഗുണതിലക ഗ്രൂപ്പ് ഘട്ടത്തില്‍ നമീബിയക്കെതിരെ കളിച്ചിരുന്നു. എന്നാല്‍ പൂജ്യത്തിന് പുറത്തായി. 

ശ്രീലങ്കന്‍ പൗരന്റെ അറസ്റ്റ് വിവരം ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അവരുടെ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  കഴിഞ്ഞ ആഴ്ച സിഡ്നിയിലെ റോസ് ബേയിലെ വസതിയില്‍ വെച്ച് 29കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായാണ് ധനുഷ്‌ക ഗുണതിലകയ്ക്ക് എതിരായ കുറ്റം. 

ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. നവംബര്‍ രണ്ട് വൈകുന്നേരും ധനുഷ്‌ക ഗുണതിലകയില്‍ നിന്ന് ലൈംഗീകാതിക്രമം നേരിട്ടതായാണ് പരാതി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍

വരൾച്ച, കുടിവെള്ള ക്ഷാമം; മലമ്പുഴ ഡാം നാളെ തുറക്കും