കായികം

ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റിന് പിഴച്ചു, രോഹിത് ശര്‍മയ്ക്ക് പരിക്ക് 

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ട്വന്റി20 ലോകകപ്പ് സെമി ഫൈനല്‍ മുന്‍പില്‍ നില്‍ക്കെ ഇന്ത്യക്ക് ആശങ്ക. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് നെറ്റ്‌സിലെ പരിശീലനത്തിന് ഇടയില്‍ പരിക്കേറ്റു. വ്യാഴാഴ്ചയാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ സെമി ഫൈനല്‍ പോര്. 

ഇന്ത്യയുടെ ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റ് എ രഘുവിനൊപ്പം പരിശീലനം നടത്തുമ്പോള്‍ രോഹിത്തിന്റെ കയ്യില്‍ പന്ത് കൊണ്ടു. വേദനയെ തുടര്‍ന്ന് രോഹിത് ഉടനെ തന്നെ ഫിസിയോയുടെ സഹായം തേടി. പിന്നാലെ വേദന മാറാന്‍ രോഹിത്തിന്റെ കയ്യില്‍ ഐസ് പാക്ക് വെച്ചു. 

40 മിനിറ്റിന് ശേഷം നെറ്റ്‌സിലേക്ക് ബാറ്റ് ചെയ്യാനായി രോഹിത് വീണ്ടും എത്തി. മറ്റൊരു ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റ് ആയ ദയാനന്ദ് ഗരാനിയാണ് ഈ സമയം രോഹിത്തിന് പന്തെറിഞ്ഞു നല്‍കിയത്. നെറ്റ് സെഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതോടെ രോഹിത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന സൂചനയാണ് വരുന്നത്. 

യോര്‍ക്കര്‍ എറിഞ്ഞതിന് ശേഷം ഷോര്‍ട്ട് ബോള്‍

രോഹിത്തിന്റെ കയ്യില്‍ പന്തുകൊണ്ടതിന് പിന്നാലെ ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റ് രഘു ഗ്രൗണ്ട് വിട്ടിരുന്നു. രഘുവിനെ കാണാതായതോടെ രോഹിത് ശര്‍മ ഇദ്ദേഹത്തെ തിരക്കി. രഘു അകത്തേക്ക് പോയതായി ബൗളിങ് കോച്ച് പരസ് മാംബ്രെ പറഞ്ഞു. ഇതോടെ രഘുവിനോട് മടങ്ങി വരാന്‍ പറയാന്‍ രോഹിത് നിര്‍ദേശിച്ചു. 

നെറ്റ്‌സിന് സമീപം എത്തിയ ദിനേശ് കാര്‍ത്തിക്കിനോട് രഘു യോര്‍ക്കര്‍ എറിഞ്ഞതിന് ശേഷം പിന്നെ ഷോര്‍ട്ട് ബോള്‍ എറിഞ്ഞതാണ് പ്രശ്‌നമായത് എന്ന് രോഹിത് പറഞ്ഞു. ഏതാനും സമയത്തിന് ശേഷം രഘു നെറ്റ്‌സിലേക്ക് മടങ്ങി എത്തുകയും രോഹിത് ശര്‍മയ് ത്രോഡൗണ്‍ നല്‍കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത