കായികം

ഒന്നും രണ്ടുമല്ല, 5 സാമ്യതകള്‍; 1992 ലോകകപ്പിലെ അതേ വഴിയില്‍ പാകിസ്ഥാന്‍ 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ട്വന്റി20 ലോകകപ്പില്‍ പ്രതീക്ഷകളെല്ലാം അസ്തമിച്ച് നിന്നിടത്ത് നിന്നാണ് പാകിസ്ഥാന്‍ സെമിയിലേക്ക് എത്തിയത്. ഇതോടെ 1992 ലോകകപ്പിലേത് പോലെയാണ് പാകിസ്ഥാന്‍ ടീമിന് ഓസ്‌ട്രേലിയയിലും കാര്യങ്ങള്‍ പോകുന്നതെന്നായി ആരാധകര്‍. 1992 ലോകകപ്പിലേത് പോലെ 5 കാര്യങ്ങളാണ് 2022ലെ ട്വന്റി20 ലോകകപ്പിലും നടക്കുന്നത്...

1992ല്‍ മെല്‍ബണില്‍ തങ്ങളുടെ ആദ്യ മത്സരം തോറ്റാണ് പാകിസ്ഥാന്‍ തുടങ്ങിയത്. അന്ന് വിന്‍ഡിസ് ആണ് മെല്‍ബണില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചത് എങ്കില്‍ ഇത്തവണ അത് ഇന്ത്യ ആയിരുന്നു. ആദ്യ തോല്‍വികള്‍ക്ക് ശേഷം പിന്നെ തുടരെ മൂന്ന് മത്സരം ജയിച്ച് 1992ലും 2022ലും അവര്‍ സെമിയിലേക്ക് യോഗ്യത നേടി. 

സെമി യോഗ്യത നേടിയവരില്‍ ഏറ്റവും കുറവ് പോയിന്റ്

1992ലും 2022ലും ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ അവസാന ദിനമാണ് പാകിസ്ഥാന്‍ സെമി യോഗ്യത നേടിയത്. അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമില്‍ നിന്ന് അന്നും ഇന്നും പാകിസ്ഥാനുള്ള പോയിന്റ് വ്യത്യാസം ഒന്ന് മാത്രം. 1992ലും 2022ലും സെമി യോഗ്യത നേടിയവരില്‍ ഏറ്റവും കുറവ് പോയിന്റ് പാകിസ്ഥാനായിരുന്നു. 

1992 ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെയാണ് പാകിസ്ഥാന്‍ നേരിട്ടത്. ഇവിടെ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഫൈനലിലേക്ക് കടന്നു. ഫൈനലില്‍ പാകിസ്ഥാനെ കാത്തിരുന്നത് ഇംഗ്ലണ്ടും. 2022 ട്വന്റി20 ലോകകപ്പില്‍ ന്യൂസിലന്‍ഡ് ആണ് സെമിയില്‍ പാകിസ്ഥാന്റെ എതിരാളികള്‍. ന്യൂസിലന്‍ഡിനെ പാകിസ്ഥാന്‍ തോല്‍പ്പിക്കുകയും രണ്ടാം സെമിയില്‍ ഇന്ത്യയെ ഇംഗ്ലണ്ട് വീഴ്ത്തുകയും ചെയ്താല്‍ 1992 ലോകകപ്പിനോട് പാക് ആരാധകര്‍ ഇതിനെ താരതമ്യപ്പെടുത്തുന്നത് വെറുതെയാവില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ