കായികം

മിച്ചലിന്റെ മികവില്‍ ന്യൂസിലന്‍ഡ്; പാകിസ്ഥാന് 153 റണ്‍സ് വിജയലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ട്വന്റി 20 ലോകകപ്പില്‍ ഫൈനലിലെത്താന്‍ പാകിസ്ഥാന് 153 റണ്‍സെടുക്കണം. ആദ്യ സെമിഫൈനലില്‍ ആദ്യം ബാറ്റുചെയ്ത ന്യൂസിലന്റ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. 35 പന്തില്‍ അര്‍ധസെഞ്ച്വറി നേടിയ ഡാരില്‍ മിച്ചലിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കിവികള്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

നായകന്‍ കെയ്ന്‍ വില്യംസണ്‍ 46 റണ്‍സെടുത്തു. മിച്ചലും 16 റണ്‍സെടുത്ത ജെയിംസ് നീഷവും പുറത്താകാതെ നിന്നു. ടോസ് നേടിയ ബാറ്റു ചെയ്ത ന്യൂസിലന്‍ഡിന്  തകര്‍ച്ചയോടെയായിരുന്നു തുടക്കം. നാലു റണ്‍സെടുത്ത ഓപ്പണര്‍ ഫിന്‍ അലനെ തുടക്കത്തിലേ നഷ്ടമായി. വെറും നാലു റണ്‍സായിരുന്നു അപ്പോള്‍ ടീമിന്റെ സ്‌കോര്‍. 

21 റണ്‍സെടുത്ത ഡോവണ്‍ കോണ്‍വെ, ആറു റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരും പെട്ടെന്ന് മടങ്ങി. ഇതോടെ മൂന്നു വിക്കറ്റിന് 49 റണ്‍സ് എന്ന നിലയിലേക്ക് കിവികള്‍ പരുങ്ങി. തുടര്‍ന്ന് വില്യംസണും മിച്ചലും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കിവികളെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്. പാകിസ്ഥാനു വേണ്ടി ഷഹിന്‍ഷാ അഫ്രിദി രണ്ടു വിക്കറ്റ് നേടി. മുഹമ്മദ് നവാസ് ഒരു വിക്കറ്റും നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സര്‍വീസ് വയറില്‍ ചോര്‍ച്ച, മരച്ചില്ല വഴി തകരഷീറ്റിലേക്ക് വൈദ്യുതി പ്രവഹിച്ചിരിക്കാം; കുറ്റിക്കാട്ടൂര്‍ അപകടത്തില്‍ കെഎസ്ഇബി

മുന്നറിയിപ്പില്‍ മാറ്റം, റെഡ് അലര്‍ട്ട് പിന്‍വലിച്ചു, എട്ട് ജില്ലകളില്‍ അതിശക്തമായ മഴ; ഓറഞ്ച് ജാഗ്രത

'എൽസിയു'വിന്റെ തുടക്കം എങ്ങനെ ? വരുന്നു ലോകേഷിന്റെ ഹ്രസ്വ ചിത്രം പിള്ളൈയാർ സുഴി

ഇനി മറന്നുപോയാലും പേടിക്കണ്ട, വിന്‍ഡോസില്‍ സെര്‍ച്ചിനായി ഇനി എഐ ടൂള്‍; 'റീകോള്‍' അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്

എല്ലാ ടി20 ലോകകപ്പുകളും കളിച്ച 2 പേര്‍! 'എവര്‍ ഗ്രീന്‍' രോഹിത്, ഷാകിബ്