കായികം

പരിക്ക് അലട്ടുന്നു; രണ്ട് അര്‍ജന്റൈന്‍ താരങ്ങള്‍ പുറത്ത്; പകരം ഇവര്‍ 

സമകാലിക മലയാളം ഡെസ്ക്

ദോഹ: പരിക്കിനെ തുടര്‍ന്ന് രണ്ട് കളിക്കാരെ ലോകകപ്പ് സംഘത്തില്‍ നിന്ന് ഒഴിവാക്കി അര്‍ജന്റീന. മുന്നേറ്റനിര താരങ്ങളായ ജോക്കിന്‍ കൊറേയ, നിക്കോളാസ് ഗോണ്‍സാലസ് എന്നിവരെയാണ് 26 അംഗ ടീമില്‍ നിന്ന് അര്‍ജന്റീന ഒഴിവാക്കിയത്. 

നികോളാസ് ഗോണ്‍സാലസിന് പകരം എയ്ഞ്ചല്‍ കൊറേയെ അര്‍ജന്റീന ടീമില്‍ ഉള്‍പ്പെടുത്തി. പരിശീലന സെഷന് ഇടയില്‍ നികോളാസ് ഗോണ്‍സാലസിന് പരിക്കേറ്റതായും ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് പുറത്തായതായും ടീം അറിയിച്ചു. തിയാഗോ അല്‍മാഡയാണ് ജോക്കിന്‍ കൊറേയുടെ പകരക്കാരന്‍.

മസില്‍ ഇഞ്ചുറിയാണ് നികോളാസ് ഗോണ്‍സാലസിനെ അലട്ടിയത്. കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരത്തില്‍ യുഎഇക്കെതിരെ ജോക്കിന്‍ കൊറേയ കളിച്ചിരുന്നു. എന്നാല്‍ ഇടത് കാലിന് പരിക്കേറ്റതോടെ താരത്തിനും ലോകകപ്പ് നഷ്ടമായി. 

പ്രതിരോധനിര താരം ക്രിസ്റ്റിയന്‍ റൊമേരോ, മുന്നേറ്റനിര താരം അലസാന്‍ഡ്രോ ഗോമസ്, ഡിബാല എന്നിവരുടെ ഫിറ്റ്‌നസും അര്‍ജന്റീനയ്ക്ക് ആശങ്കയാണ്. നവംബര്‍ 22ന് സൗദി അറേബ്യക്ക് എതിരെയാണ് അര്‍ജന്റീനയുടെ ആദ്യ ലോകകപ്പ് മത്സരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''