കായികം

നാല് മത്സരങ്ങള്‍, 64 മിനിറ്റ് അധിക സമയം; എന്തുകൊണ്ട് ഖത്തറില്‍ എക്‌സ്ട്രാ ടൈം കൂടുതല്‍? 

സമകാലിക മലയാളം ഡെസ്ക്

ദോഹ: ഇംഗ്ലണ്ട്-ഇറാന്‍ മത്സരത്തില്‍ രണ്ട് പകുതികളിലുമായി അധിക സമയം അനുവദിച്ചത് 30 മിനിറ്റ്. സെനഗലിന് എതിരായ കളിയില്‍ രണ്ടാം പകുതിയില്‍ അനുവദിച്ചത് 8 മിനിറ്റ് അധിക സമയം. വെയില്‍സ-യുഎസ്എ മത്സരത്തിലും 9 മിനിറ്റ് അധിക സമയം നല്‍കി...ഇതോടെ ലോകകപ്പില്‍ ഇത്രയും അധിക സമയം നല്‍കുന്നത് എന്തുകൊണ്ട് എന്ന ചോദ്യം ഉയര്‍ന്നു. 

ഏഴ്, എട്ട് മിനിറ്റ് എന്നെല്ലാം ബിഗ് സ്‌ക്രീനില്‍ അധിക സമയം എന്നെഴുതി കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്നാണ് ഫിഫയുടെ റഫറീസ് കമ്മറ്റി ചെയര്‍മാര്‍ കോളീന പറയുന്നത്. മൂന്ന് ഗോളുകള്‍ സ്‌കോര്‍ ചെയ്ത മത്സരമാണെന്ന് കരുതുക. ഒരു ഗോള്‍ ആഘോഷത്തിന് ഒന്നര മിനിറ്റോളം എടുത്തും. അപ്പോള്‍ മൂന്ന് ഗോള്‍ സ്‌കോര്‍ ചെയ്താലോ. അഞ്ചാറ് മിനിറ്റ് ഇതിലൂടെ നഷ്ടമാവും, അദ്ദേഹം പറയുന്നു. 

നഷ്ടമായ സമയം കൃത്യമായി കൂട്ടുകയാണ് ലക്ഷ്യം വെക്കുന്നത്

ഓരോ പകുതിയുടേയും അവസാനം നഷ്ടമായ സമയം കൃത്യമായി കൂട്ടുകയാണ് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത്. അതില്‍ റഷ്യയില്‍ ഞങ്ങള്‍ വിജയിച്ചിരുന്നു. ഖത്തറിലും അത്തരം ഫലമാണ് പ്രതീക്ഷിക്കുന്നതായും ഫിഫയുടെ റഫറി കമ്മറ്റി തലവന്‍ വ്യക്തമാക്കി. 

ഇറാന് എതിരെ ഇംഗ്ലണ്ട് 6-2ന് ജയിച്ച കളിയില്‍ ഇറാന്‍ ഗോള്‍കീപ്പര്‍ അലിറെസ ബെയ്‌റാന്‍വാന്‍ഡയ്ക്ക് സഹതാരവുമായി പരിക്കേറ്റതോടെ ഏതാനും മിനിറ്റ് കളി തടസപ്പെട്ടിരുന്നു. ഇംഗ്ലണ്ടിന്റെ ഫ്രീകിക്കിന് ഇടയില്‍ മജിദ് ഹൊസ്സെയിനിയുമായാണ് ബെയ്‌റാന്‍വാന്‍ഡ കൂട്ടിയിടിച്ചത്. ഇതോടെയാണ് രണ്ട് പകുതികളിലുമായി 30 മിനിറ്റോളം അധിക സമയം അനുവദിച്ചത്. 

ഇംഗ്ലണ്ട്-ഇറാന്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ 14 മിനിറ്റ് 8 സെക്കന്റും, രണ്ടാം പകുതിയില്‍ 13 മിനിറ്റ് 8 സെക്കന്റുമാണ് അനുവദിച്ചത്. ഒരു ലോകകപ്പ് എഡിഷനില്‍ നാല് ദൈര്‍ഘ്യമേറിയ പകുതികള്‍ എന്ന റെക്കോര്‍ഡ് ഇതോടെ ഖത്തര്‍ ലോകകപ്പിന്റെ പേരിലായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍