കായികം

12 ഗോള്‍രഹിത സമനിലകള്‍; ലോകകപ്പ് ചരിത്രത്തില്‍ ആദ്യം, നാണക്കേടിന്റെ റെക്കോര്‍ഡില്‍ ഇംഗ്ലണ്ട് 

സമകാലിക മലയാളം ഡെസ്ക്

ദോഹ: ഇറാന് എതിരെ 6-2നാണ് ഇംഗ്ലണ്ട് ജയിച്ചു കയറിയത്. എന്നാല്‍ യുഎസ്എയ്ക്ക് എതിരെ എത്തിയപ്പോഴേക്കും ഗോള്‍രഹിത സമനിലയിലേക്ക് ഹാരി കെയ്‌നും കൂട്ടരും വീണു. ഇതോടെ ഗോള്‍രഹിത സമനില കണക്കിലൊരു റെക്കോര്‍ഡിലേക്ക് വീണിരിക്കുകയാണ് ഇംഗ്ലണ്ട്...

ലോകകപ്പില്‍ ഇതുവരെ ഇംഗ്ലണ്ടിന്റെ 12 മത്സരങ്ങളാണ് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരിക്കുന്നത്. ലോകകപ്പ് ചരിത്രത്തില്‍ ഇത്രയധികം ഗോള്‍രഹിത സമനിലകള്‍ വഴങ്ങിയിരിക്കുന്നൊരു ടീം ഇംഗ്ലണ്ട് അല്ലാതെ വേറെയില്ല. 

മൂന്ന് വട്ടവും യുഎസ്എയ്ക്ക് എതിരെ ജയം പിടിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല

ലോകകപ്പില്‍ മൂന്ന് വട്ടമാണ് ഇംഗ്ലണ്ടും യുഎസ്എയും നേര്‍ക്കുനേര്‍ വന്നിരിക്കുന്നത്. അതില്‍ മൂന്ന് വട്ടവും യുഎസ്എയ്ക്ക് എതിരെ ജയം പിടിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. യുഎസ്എയോട് സമനിലയില്‍ പിരിഞ്ഞെങ്കിലും ഗ്രൂപ്പ് ബിയില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇംഗ്ലണ്ടിന് ഇനിയും സാധിക്കും. 

നിലവില്‍ രണ്ട് കളിയില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റാണ് ഇംഗ്ലണ്ടിനുള്ളത്. മൂന്ന് പോയിന്റുമായി ഇറാനാണ് രണ്ടാം സ്ഥാനത്ത്. നവംബര്‍ 29ന് നടക്കുന്ന മത്സരത്തില്‍ വെയില്‍സിന് എതിരെ വലിയ തോല്‍വിയിലേക്ക് വീണില്ല എങ്കില്‍ ഇംഗ്ലണ്ടിന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍