കായികം

കോഹ്‌ലിയെ പോലെ അതിവേഗം 3000 റണ്‍സ്; മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ബാബര്‍ അസം

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ഇംഗ്ലണ്ടിന് എതിരെ പാകിസ്ഥാന്‍ ആറാം ഏകദിനത്തില്‍ തോല്‍വിയിലേക്ക് വീണെങ്കിലും കോഹ്‌ലിയുടെ റെക്കോര്‍ഡിനൊപ്പമെത്തി പാക് ക്യാപ്റ്റന്‍ ബാബര്‍ അസം. ട്വന്റി20യില്‍ 3000 റണ്‍സ് കണ്ടെത്തുന്ന ആദ്യ പാക് താരം എന്ന നേട്ടമാണ് ഇവിടെ ബാബര്‍ അസം തന്ഡറെ പേരില്‍ ചേര്‍ത്തത്. 

ട്വന്റി20യില്‍ 3000 റണ്‍സ് അതിവേഗത്തില്‍ കണ്ടെത്തിയ താരം എന്ന നേട്ടമാണ് കോഹ്‌ലിക്കൊപ്പം ഇപ്പോള്‍ ബാബര്‍ അസം പങ്കിടുന്നത്. 81 ഇന്നിങ്‌സുകളാണ് ബാബറിനും കോഹ് ലിയും 3000 റണ്‍സ് ട്വന്റി20യില്‍ കണ്ടെത്താന്‍ വേണ്ടിവന്നത്. 

ബാബറിന് മുന്‍പേ ട്വന്റി20യില്‍ 3000 ക്ലബിലെത്തിയവര്‍

രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, മാര്‍ട്ടിന്‍ ഗപ്റ്റില്‍, പോള്‍ സ്റ്റിര്‍ലിങ് എന്നിവരാണ് എന്നിവരാണ് ബാബറിന് മുന്‍പേ ട്വന്റി20യില്‍ 3000 റണ്‍സ് കണ്ടെത്തിയ താരങ്ങള്‍. വനിതാ ട്വന്റി20യില്‍ സൂയിസ് ബേറ്റ്‌സും മെഗ് ലാന്നിങ്ങും സ്റ്റെഫാനി ടെയ്‌ലറുമാണ് 3000ന് മുകളില്‍ ട്വന്റി20 റണ്‍സ് സ്‌കോര്‍ ചെയ്ത താരങ്ങള്‍. 

ഇംഗ്ലണ്ടിന് എതിരായ ആറാം ട്വന്റി20യില്‍ 59 പന്തില്‍ നിന്നാണ് ബാബര്‍ അസം 87 റണ്‍സ് സ്‌കോര്‍ ചെയ്തത്. ഏഴ് ഫോറും മൂന്ന് സിക്‌സും ബാബറിന്റെ ബാറ്റില്‍ നിന്ന് വന്നു. മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ബാബര്‍ പുറത്താവാതെ നിന്നു. എന്നാല്‍ ബാബറിന്റെ ചെറുത്ത് നില്‍പ്പിന്റെ ബലത്തില്‍ പാകിസ്ഥാന്‍ കണ്ടെത്തിയ 170 റണ്‍സ് ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. 88 റണ്‍സ് നേടിയ ഫില്‍ സോള്‍ട്ട് ആണ് കളിയിലെ താരം. ഇതോടെ ഏഴ് ഏകദിനങ്ങളുടെ പരമ്പര 3-3 എന്ന നിലയിലായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത