കായികം

ലങ്കയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍; ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ വിജയത്തുടക്കം

സമകാലിക മലയാളം ഡെസ്ക്

ധാക്ക: വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ശ്രീലങ്കയെ 41 റണ്‍സിന് തോല്‍പ്പിച്ചു. ഇന്ത്യ മുന്നോട്ടുവെച്ച 151 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കന്‍ വനിതകള്‍ 109 റണ്‍സിന് എല്ലാവരും പുറത്തായി. 

ഹേമലത അടക്കമുള്ള ബൗളര്‍മാരുടെ മികവിലാണ് ഇന്ത്യന്‍ വിജയം. ഹേമലത 15 റണ്‍സിന് 3 വിക്കറ്റെടുത്തു. ദീപ്തി ശര്‍മ്മ, പൂജാ വസ്ത്രാകര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. 

30 റണ്‍സെടുത്ത ഹാസിന് മധുസികയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഹര്‍ഷിത മാധവി 26 ഉം, ഒഷാദി രണസിംഗെ 11 ഉം റണ്‍സെടുത്തു. മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല. 

ആദ്യം ബാറ്റുചെയ്ത ഇന്ത്യന്‍ വനിതകള്‍ ജെമൈമ റോഡ്രിഗസിന്റെ അര്‍ധസെഞ്ച്വറിയുടെ മികവില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. ജമൈമ 53 പന്തില്‍ 76 റണ്‍സെടുത്തു. ഹര്‍മന്‍ പ്രീത് കൗര്‍ 33 ഉം, ഹേമലത 13 ഉം, ഷഫാലി 10 ഉം റണ്‍സെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''