കായികം

സമയം പാഴാക്കാനില്ല, പെര്‍ത്തില്‍ പരിശീലനം ആരംഭിച്ച് ഇന്ത്യന്‍ ടീം

സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത്: ട്വന്റി20 ലോകകപ്പിനായി ഓസ്‌ട്രേലിയയില്‍ എത്തിയതിന് പിന്നാലെ തന്നെ പരിശീലനം ആരംഭിച്ച് ഇന്ത്യന്‍ ടീം. വ്യാഴാഴ്ചയാണ് ഇന്ത്യന്‍ സംഘം ഓസ്‌ട്രേലിയയില്‍ എത്തിയത്. വെള്ളിയാഴ്ച ഇന്ത്യന്‍ ടീം പരിശീലനത്തിന് ഇറങ്ങി.

ആദ്യ പരിശീലനത്തിന് ഇന്ത്യ ഇറങ്ങി എന്ന ക്യാപ്ഷനോടെ ബിസിസിഐ ഫോട്ടോ പങ്കുവെച്ചു. ലോകകപ്പ് സന്നാഹ മത്സരത്തിന് മുന്‍പായി വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ഇലവന് എതിരെ ഇന്ത്യ രണ്ട് പരിശീലന മത്സരം കളിക്കും. പെര്‍ത്തില്‍ ഒക്ടോബര്‍ 10, 13 തിയതികളിലായാണ് ഇത്. 

ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡുമാണ് ഇന്ത്യയുടെ എതിരാളികള്‍. ഒക്ടോബര്‍ 23ന് പാകിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഓസ്‌ട്രേലിയയില്‍ കളിച്ച് പരിചയം ഇല്ലാത്തവരാണ് ടീമിലെ പല താരങ്ങളും എന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ചൂണ്ടിക്കാണിച്ചിരുന്നു. 

ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളോടും പിച്ചുകളോടും കൂടുതല്‍ ഇണങ്ങുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ സംഘം നേരത്തെ തന്നെ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചത്. ബുമ്രയുടെ പകരക്കാരന്‍ ഇല്ലാതെയാണ് ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പറന്നത്. മുഹമ്മദ് ഷമിയുടെ ഫിറ്റ്‌നസില്‍ വ്യക്തത വന്നതിന് ശേഷമാവും ബുമ്രയുടെ പകരക്കാരന്റെ കാര്യത്തില്‍ തീരുമാനമാവുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു