കായികം

ദീപക് ചഹറിന് പരിക്ക്; ഓസ്‌ട്രേലിയയിലേക്ക് പറന്ന് ചേതന്‍ സക്കറിയയും മുകേഷ് ചൗധരിയും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വീണ്ടും അലോസരപ്പെടുത്തി പരിക്ക്. മീഡിയം പേസര്‍ ദീപക് ചഹറിന് പരിക്കേറ്റതിനെ തുടര്‍ന്ന് സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ ഇനിയുള്ള രണ്ട് മത്സരങ്ങളും കളിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിന് മുന്‍പായാണ് ദീപക് ചഹറിന് നെറ്റ്‌സില്‍ പന്തെറിയുമ്പോള്‍ പരിക്കേറ്റത്. ദീപക്കിന്റെ കണങ്കാലിനാണ് പരിക്കേറ്റത്. എന്നാല്‍ ദീപക്കിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. എങ്കിലും ട്വന്റി20 ലോകകപ്പ് മുന്‍പില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ദീപക്കിന്റെ കാര്യത്തില്‍ കരുതലെടുക്കുന്നതിന്റെ ഭാഗമായാണ് ഏകദിന പരമ്പരയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്. 

ബുമ്രയ്ക്ക് പകരം ട്വന്റി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടുന്നവരില്‍ മുന്‍പില്‍ ദീപക് ചഹറുമുണ്ട്. മുഹമ്മദ് ഷമിക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ദീപക് ചഹറിനെ ഓസ്‌ട്രേലിയയിലേക്ക് അയക്കാനാണ് സാധ്യത കൂടുതല്‍. 

നെറ്റ് ബൗളര്‍മാരായി ചേതന്‍ സക്കറിയയും മുകേഷ് ചൗധരിയും 

അതിനിടയില്‍ ട്വന്റി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ സംഘത്തിനൊപ്പം നെറ്റ് ബൗളര്‍മാരായി ചേര്‍ന്ന് മുകേഷ് ചൗധരിയും ചേതന്‍ സക്കറിയയും. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കണ്ടുപിടിത്തമാണ് മുകേഷ് ചൗധരി. 

ട്വന്റി20 ലോകകപ്പിനായെത്തുന്ന ടീമുകളില്‍ മികച്ച ഇടംകയ്യന്‍ സീമര്‍മാരുണ്ട്. മത്സരങ്ങള്‍ക്ക് ഇടയില്‍ ഇന്ത്യയുടെ അര്‍ഷ്ദീപ് സിങ്ങിന് വിശ്രമം വേണ്ടി വരും എന്നതിനാലാണ് മുകേഷിനേയും ചേതനേയും നെറ്റ് ബൗളര്‍മാരായി ബിസിസിഐ പെര്‍ത്തിലേക്ക് അയച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു