കായികം

പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യ, രണ്ടാം ഏകദിനം ഇന്ന് റാഞ്ചിയില്‍; വാഷിങ്ടണ്‍ സുന്ദര്‍ കളിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പിക്കാന്‍ ഇന്ത്യ ഇന്ന് ഇറങ്ങുന്നു. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ രണ്ടാം ഏകദിനം ഇന്ന് റാഞ്ചിയില്‍. ലഖ്‌നൗവില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 9 റണ്‍സ് തോല്‍വി വഴങ്ങിയ ടീമില്‍ റാഞ്ചിയില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യ മാറ്റങ്ങള്‍ വരുത്തിയേക്കും. 

പരിക്കേറ്റ ദീപക് ചഹറിന് പകരം വാഷിങ്ടണ്‍ സുന്ദര്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നു. രവി ബിഷ്‌ണോയിക്ക് പകരം വാഷിങ്ടണ്‍ സുന്ദര്‍ പ്ലേയിങ് ഇലവനിലേക്ക് എത്താന്‍ സാധ്യതയുണ്ട്. ലഖ്‌നൗവില്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ഋതുരാജ് ഗയ്ക് വാദ് സ്‌കോറിങ്ങിന്റെ വേഗം കൂട്ടാനാവാതെ നിരാശപ്പെടുത്തി. ഇഷാന്‍ കിഷനും തിളങ്ങാനായിരുന്നില്ല. ഇവരിലൊരാള്‍ക്ക് പകരം രജത് പ്ലേയിങ് ഇലവനിലേക്ക് എത്താനും സാധ്യതയുണ്ട്. 

സൗത്ത് ആഫ്രിക്കന്‍ നിരയിലേക്ക് വരുമ്പോള്‍ റബാഡയ്ക്ക് പകരം നോര്‍ജേയും ഷംസിക്ക് പകരം ആന്‍ഡൈല്‍ ഫെലുക്ക്വായോയും ടീമിലേക്ക് എത്തിയേക്കും. റാഞ്ചിയില്‍ ഇതുവരെ 5 ഏകദിനങ്ങളാണ് നടന്നിട്ടുള്ളത്. ഏറ്റവും ഒടുവില്‍ 2019ല്‍ നടന്ന ഏകദിനത്തില്‍ ഓസ്‌ട്രേലിയ 313 റണ്‍സ് പ്രതിരോധിച്ച് ജയം പിടിച്ചു. 

ഇന്ത്യയുടെ സാധ്യത ഇലവന്‍: ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗയ്ക് വാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ശാര്‍ദുല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ്

സൗത്ത് ആഫ്രിക്ക സാധ്യത 11: ഡികോക്ക്, മലന്‍, ബവുമ, മാര്‍ക്രം, ക്ലാസെന്‍, മില്ലര്‍, വെയ്ന്‍ പാര്‍നല്‍, ആന്‍ഡൈല്‍ ഫെലുക്വായോ, കേശവ് മഹാരാജ്, നോര്‍ജേ, എന്‍ഗിഡി

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്