കായികം

'എനിക്ക് തെറ്റുപറ്റി, അസ്ഥാനത്തുള്ള തമാശയ്ക്ക് ക്ഷമ ചോദിക്കുന്നു'- കാസിയസിന്റെ സ്വവർ​ഗാനുരാ​ഗി ട്വീറ്റിൽ പുയോൾ

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: താൻ സ്വവർ​ഗാനുരാ​ഗിയാണെന്ന് വെളിപ്പെടുത്തി സ്പാനിഷ് ഇതിഹാസ ​ഗോൾ കീപ്പറും മുൻ നായകനുമായ ഇകർ കാസിയസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. ഈ ട്വീറ്റിന് മറുപടി നൽകിയ കാസിയസിന്റെ മുൻ സഹ താരവും ഉറ്റ സുഹൃത്തും ഇതിഹാസ പ്രതിരോധ താരവുമായ കാർലോസ് പുയോളിന്റെ മറുപടിയും വലിയ ചർച്ചകൾക്ക് തന്നെ വഴിയൊരുക്കി. ഇതിന് പിന്നാലെ കാസിയസ് ട്വീറ്റ്‍ പിൻവലിച്ചു. പിന്നീട് പുയോളും മറുപടി ട്വീറ്റ് പിൻവലിച്ചു.

ഇപ്പോഴിതാ വിഷയത്തിൽ ക്ഷമ ചോദിച്ചു രം​ഗത്തെത്തിയിരിക്കുകയാണ് പുയോൾ. തനിക്ക് തെറ്റുപറ്റിയെന്നും എൽജിബിടിക്യുഐഎ സമൂഹത്തോട് തനിക്ക് ഏറെ ബഹുമാനമുണ്ടെന്നും താരം വ്യക്തമാക്കി. 

'എനിക്ക് ഒരു തെറ്റുപറ്റി. അസ്ഥാനത്തുള്ള തമാശയ്ക്ക് ക്ഷമ ചോദിക്കുന്നു. ഒരു ദുരുദ്ദേശവും ആ കമന്റിന് പിന്നിൽ ഇല്ല. എങ്കിലും അത് ഒരു സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയതായി ഞാൻ മനസിലാക്കുന്നു. എൽജിബിടിക്യുഐഎ സമൂഹത്തോടുള്ള എന്റെ എല്ലാ ബഹുമാനവും പിന്തുണയും അറിയിക്കുന്നു'- പുയോൾ ട്വിറ്ററിലൂടെ വ്യക്തമാക്കി. 

'ഏവരും എന്നെ ബഹുമാനിക്കുമെന്ന് കരുതുന്നു. ഞാന്‍ ഒരു സ്വവര്‍ഗാനുരാഗിയാണ്'- എന്നായിരുന്നു കാസിയസിന്റെ ട്വീറ്റ്. ഈ ട്വീറ്റിന് 'ഇകർ, നമ്മുടെ കഥ പറയാന്‍ സമയമായി' എന്നാണ് പുയോളിന്റെ മറുപടി. പിന്നാലെ പുയോളും ട്വീറ്റ് പിൻവലിച്ചു. സ്പാനിഷ് ഭാഷയിലായിരുന്നു ഇരുവരുടേയും ട്വീറ്റ്.

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരിൽ ഒരാളായി വിശേഷിപ്പിക്കുന്ന കാസിയസ് സ്‌പോര്‍ട്‌സ് മാധ്യമ പ്രവര്‍ത്തകയായ സാറ കാര്‍ബോണേറോയെ വിവാഹം ചെയ്തിരുന്നു. ഇരുവരും കഴിഞ്ഞ വർഷം വിവാഹമോചിതരായത്. ഈ ബന്ധത്തില്‍ കാസിയസിന് രണ്ട് കുട്ടികളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടണം, നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം, വിഡിയോ