കായികം

പരമ്പര ജയം മാത്രമല്ല, വിലപ്പെട്ട 10 പോയിന്റും വേണം; നാണക്കേടൊഴിവാക്കാന്‍ സൗത്ത് ആഫ്രിക്ക 

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: ഇന്ത്യക്കെതിരെ മൂന്നാം ഏകദിനം ജയിച്ച് പരമ്പര നേടുക എന്നതിനൊപ്പം മറ്റൊരു ലക്ഷ്യം കൂടി മുന്‍പില്‍ വെച്ച് സൗത്ത് ആഫ്രിക്ക. 2023ലെ ഏകദിന ലോകകപ്പിലേക്ക് യോഗ്യത നേടാന്‍ വിലപ്പെട്ട സൂപ്പര്‍ ലീഗ് പോയിന്റുകള്‍ സ്വന്തമാക്കുകയാണ് സൗത്ത് ആഫ്രിക്കയുടെ ലക്ഷ്യം. 

നിലവില്‍ ഏകദിന സൂപ്പര്‍ ലീഗ് പോയിന്റില്‍ 11ാം സ്ഥാനത്താണ് സൗത്ത് ആഫ്രിക്ക. സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ടോപ് എട്ടില്‍ വരുന്ന ടീമുകളാണ് 2023ലെ ഏകദിന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടുക. മറ്റ് ടീമുകള്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കളിക്കണം. 

പരമ്പര ജയിച്ചാല്‍ സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയില്‍ 9ാം സ്ഥാനത്തേക്ക്

ഇന്ത്യക്കെതിരായ ഏകദിന പരമ്പര ജയിച്ചാല്‍ സൗത്ത് ആഫ്രിക്ക സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയില്‍ 9ാം റാങ്കിലേക്ക് എത്തും. ട്വന്റി20 ലോകകപ്പ് വരുന്നതോടെ ഏകദിന മത്സരങ്ങള്‍ക്ക് ഇടവേളയാവും. ഇന്ത്യക്കെതിരായ ഡല്‍ഹി ഏകദിനം ജയിച്ച് പത്ത് പോയിന്റ് സ്വന്തമാക്കി ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനുള്ള സാധ്യത സജീവമാക്കുകയാണ് സൗത്ത് ആഫ്രിക്കയുടെ ലക്ഷ്യം. 

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ സഞ്ജു മുന്‍പില്‍ വെച്ച ഭീഷണിയും അതിജീവിച്ചാണ് സൗത്ത് ആഫ്രിക്ക ജയം പിടിച്ചത്. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ ശ്രേയസും ഇഷാന്‍ കിഷനും തകര്‍ത്തടിച്ചതോടെ സൗത്ത് ആഫ്രിക്കയ്ക്ക് ഇന്ത്യയെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞില്ല. മൂന്നാം ഏകദിനത്തില്‍ ജയിച്ച് പരമ്പര പിടിക്കാന്‍ ഇരു ടീമുകളും ലക്ഷ്യമിടുമ്പോള്‍ മഴയുടെ ഭീഷണിയും മുന്‍പിലുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു