കായികം

വിജയക്കുതിപ്പ് തുടരാൻ ഇന്ത്യ; രണ്ടാം സന്നാഹമത്സരത്തിൽ ന്യൂസിലൻഡിനെതിരെ

സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബേന്‍: ടി20 ലോകകപ്പിനു മുന്നോടിയായി രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും. ബ്രിസ്‌ബേനിലെ ഗാബ ഗ്രൗണ്ടിലാണ് മത്സരം. ഉച്ചയ്ക്ക് 1:30 മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം. 

കഴിഞ്ഞ സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ അവസാന ഓവറില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം കീവീസിനെതിരെ ഇറങ്ങുന്നത്. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ ഉണ്ടാകും. കിവീസിനെതിരായ മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. 

കൂടാതെ മറ്റ് ചില സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചേക്കും. സൂര്യകുമാറിന് പകരം ദീപക് ഹൂഡ കളിച്ചേക്കും. ലോകകപ്പില്‍ ഒക്ടോബര്‍ 23ന് പാകിസ്ഥാനെ നേരിടുന്നതിന് മുമ്പുള്ള ഇന്ത്യയുടെ അവസാന പരിശീലന മത്സരമാണിത്. 

ട്വന്റി 20 ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ന്യൂസിലൻഡിനെ തോൽപിക്കാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞിട്ടില്ല. കെയ്ൻ വില്യംസണിന്റെ നേതൃത്വത്തിലുള്ള ന്യൂസിലൻഡ്  മികച്ച പ്ലെയിംഗ് ഇലവനെ ഇന്നിറക്കും. വില്യംസണിന്റെ നേതൃത്വത്തിൽ ടീം കഴിഞ്ഞ തവണ ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിൽ എത്തിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''