കായികം

രണ്ടാമനായി സൂര്യകുമാര്‍ ലോകകപ്പിന്; റാങ്കിങ് നിലനിര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐസിസി ബാറ്റര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ്. ടി ട്വന്റി ലോകകപ്പിന് മുന്നോടിയായാണ് ഐസിസി ബാറ്റര്‍മാരുടെ പട്ടിക പുറത്തിറക്കിയത്. 861 പോയിന്റുമായി പാകിസ്ഥാന്‍ താരം മുഹമ്മദ് റിസ്‌വാനാണ് പട്ടികയില്‍ ഒന്നാമത്. സൂര്യകുമാറിന് 838 പോയിന്റാണ് ഉള്ളത്. പട്ടികയില്‍  ഇന്ത്യന്‍ താരങ്ങളായ കെഎല്‍ രാഹുലും വീരാട് കൊഹ്‌ലിയും രോഹിത് ശര്‍മയും യഥാക്രമം 13,15,16 സ്ഥാനങ്ങളിലാണ്. 

പാകിസ്ഥാന്‍ താരം ബാബര്‍ അസം ആണ് പട്ടികയില്‍ മൂന്നാമത്. ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം ന്യൂസിലന്‍ഡിന്റെ ഡെവേണ്‍ കോണ്‍വെ എന്നിവരെ മറികടന്നാണ് അസമിന്റെ നേട്ടം.

ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് താരം ഗ്ലെന്‍ ഫിലിപ്‌സ്  പതിമൂന്നാം സ്ഥാനത്ത് നിന്ന് പത്താം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ 173 പോയിന്റോടെ ആറാമത് തുടരുകയാണ്. ബംഗ്ലാദേശ് ക്യാപറ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമത്. കഴിഞ്ഞ മത്സരങ്ങളില്‍ പാകിസ്ഥാനെതിരെയും ന്യൂസിലന്‍ഡിനെതിരെയും നേടിയ അര്‍ധസെഞ്ച്വുറികളാണ് ഷക്കീബിന് തുണയായത്.

ബൗളര്‍മാരുടെ പട്ടികയില്‍ ഓസ്‌ട്രേലിയന്‍ താരം ഹേസില്‍വുഡാണ് ഒന്നാമത്. അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍, ശ്രീലങ്കന്‍ താരം വാണിന്ദു ഹസാരങ്ക, ദക്ഷിണാഫ്രിക്കന്‍ തബ്രായിസ് ഷംസി എന്നിവരാണ് പട്ടികയില്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാര്‍ പട്ടികയില്‍ 12ാമത് ആണ്. ആര്‍ അശ്വിന്‍ 22ാം സ്ഥാനത്തും അക്‌സര്‍ പട്ടേല്‍ ഇരുപത്തിമൂന്നാമതുമാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന