കായികം

'20 വര്‍ഷം മുന്‍പുള്ള അതേ വ്യക്തിയാണ് ഞാന്‍ ഇപ്പോഴും'; ടീമില്‍ നിന്നൊഴിവാക്കിയതോടെ മൗനം വെടിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ചെല്‍സിക്കെതിരായ മത്സരത്തില്‍ നിന്ന് ഒഴിവാക്കിയാണ് വ്യാഴാഴ്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രതികരണം വന്നത്. പിന്നാലെ, സഹതാരങ്ങളോടും പരിശീലകരോടും എന്നും തനിക്ക് ബഹുമാനം മാത്രമാണുള്ളത് എന്ന് വ്യക്തമാക്കി സമൂഹമാധ്യമങ്ങളിലൂടെ ക്രിസ്റ്റിയാനോയും രംഗത്തെത്തി. 

എന്റെ കരിയറില്‍ ഉടനീളം സഹതാരങ്ങളോടും എതിരാളികളോടും പരിശീലകരോടും ബഹുമാനം നിലനിര്‍ത്തിയാണ് കളിച്ചിട്ടുള്ളത്. ഇന്നും അതിന് മാറ്റമില്ല. കഴിഞ്ഞ 20 വര്‍ഷമായി എലൈറ്റ് ഫുട്‌ബോള്‍ കളിക്കുന്ന അതേ വ്യക്തിയാണ് ഞാന്‍, ക്രിസ്റ്റിയാനോ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 

വളരെ ചെറുപ്പത്തില്‍ തന്നെയാണ് എന്റെ കരിയര്‍ ആരംഭിച്ചത്. അന്ന് എനിക്ക് മാതൃകയായ കളിക്കാരുണ്ട്. ഇന്ന് വളര്‍ന്ന് വരുന്ന തലമുറയ്ക്ക് മാതൃകയാവാനാണ് ഞാന്‍ ശ്രമിക്കുന്നത്. എന്നാല്‍ പലപ്പോഴും അത് സാധ്യമാവാറില്ല. പ്രത്യേകിച്ച് സാഹചര്യത്തിന്റെ സമ്മര്‍ദത്തില്‍ നില്‍ക്കുമ്പോള്‍, ക്രിസ്റ്റിയാനോ പറയുന്നു. 

ടോട്ടനത്തിന് എതിരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മത്സരത്തില്‍ സബ്സ്റ്റിറ്റിയൂട്ട് ആയി തന്നെ ഇറക്കാതിരുന്നതില്‍ പ്രകോപിതനായി ക്രിസ്റ്റ്യാനോ ഡഗൗട്ട് വിട്ടിരുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങുന്നതിന് മുന്‍പേ എക്‌സിറ്റ് ടണലിലൂടെ ഇറങ്ങി പോകുന്ന ക്രിസ്റ്റിയാനോയുടെ ദൃശ്യങ്ങള്‍ ചര്‍ച്ചയായി. ഇതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോ ചെല്‍സിക്കെതിരായ മത്സരത്തിനുള്ള സ്‌ക്വാഡില്‍ ഉണ്ടാവില്ലെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അറിയിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും