കായികം

ആരാവും ട്വന്റി20 ലോകകപ്പിലെ ടോപ് റണ്‍ വേട്ടക്കാരന്‍?സെവാഗിന്റെ പ്രവചനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 12 മത്സരങ്ങള്‍ക്ക് നാളെ തുടക്കമാവുമ്പോള്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടാന്‍ പോകുന്ന താരത്തെ പ്രവചിച്ച് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഇന്ത്യന്‍ താരത്തിന്റെ പേര് അല്ല സെവാഗ് ഇവിടെ പ്രവചിക്കുന്നത്. 

പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഓസ്‌ട്രേലിയ വേദിയാവുന്ന ട്വന്റി20 ലോകകപ്പിലെ ടോപ് റണ്‍ വേട്ടക്കാരനാവും എന്നാണ് സെവാഗ് പറയുന്നത്. ''ബാബറിന്റെ ബാറ്റിങ് കാണുന്നത് നല്ല അനുഭവമാണ്. കോഹ് ലിയുടെ ബാറ്റിങ് കാണുമ്പോള്‍ അനുഭവപ്പെടുന്ന സമാധാനം ബാബറിലും കാണാം. ബാബര്‍ അസമിന്റെ ബാറ്റിങ് സന്തോഷിപ്പിക്കുന്നതാണ്'', സെവാഗ് പറഞ്ഞു. 

സെവാഗിന്റെ പ്രവചനം യാഥാര്‍ഥ്യമായ സംഭവം 

സെവാഗിന്റെ പ്രവചനം സത്യമായ സംഭവത്തെ കുറിച്ച് അടുത്തിടെ ഡേവിഡ് വാര്‍ണര്‍ വെളിപ്പെടുത്തിയിരുന്നു. ഞാന്‍ ഡല്‍ഹി ടീമിലെത്തിയെപ്പോള്‍ സെവാഗ് എന്റെ കളി ശ്രദ്ധിച്ചു. പിന്നാലെ എന്റെ അടുത്തേക്ക് വന്ന്, നീ ട്വന്റി20 കളിക്കാന്‍ എന്നതില്‍ ഉപരി നല്ലൊരു ടെസ്റ്റ് ക്രിക്കറ്ററാവും എന്ന് പറഞ്ഞു, വാര്‍ണര്‍ പറയുന്നു. 

ഞാന്‍ ഫസ്റ്റ് ക്ലാസ് മത്സരം കൂടി കളിച്ചിട്ടില്ല എന്നാണ് സെവാഗിനോട് ഞാന്‍ പറഞ്ഞത്. എന്നാല്‍ എല്ലാ ഫീല്‍ഡര്‍മാരും ബാറ്റിന് ചുറ്റും നിന്നാലും പന്ത് നിന്റെ സോണിലാണ് എങ്കില്‍ നീ അടിക്കും. റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ഒരുപാട് അവസരം നിനക്ക് ലഭിക്കും എന്നാണ് സെവാഗ് മറുപടിയായി പറഞ്ഞത് എന്നും വാര്‍ണര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു