കായികം

മേഘാലയയെ തകര്‍ത്തു; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം പ്രീ ക്വാര്‍ട്ടറില്‍

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റില്‍ കേരളം പ്രീ ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ കേരള മേഘാലയയെ അഞ്ച് വിക്കറ്റിന് കീഴടക്കിയാണ് കേരളത്തിന്റെ മുന്നേറ്റം. ആദ്യം ബാറ്റ് ചെയ്ത മേഘാലയയുടെ പോരാട്ടം നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സില്‍ അവസാനിച്ചു. കേരളം 12.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെടുത്ത് വിജയം ഉറപ്പാക്കി. 

28 റണ്‍സെടുത്ത സച്ചിന്‍ ബേബിയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. വിഷ്ണു വിനോദ് 27 റണ്‍സ് നേടി. മുഹമ്മദ് അസ്ഹറുദ്ദീന്‍ (14), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (നാല്), രോഹന്‍ കുന്നുമ്മല്‍ (ഏഴ്) എന്നിവരാണ് പുറത്തായത്. അബ്ദുല്‍ ബാസിത് (13), സിജോമോന്‍ ജോസഫ് (നാല്) എന്നിവര്‍ പുറത്താകാതെ നിന്നു. 

നേരത്തെ ടോസ് നേടി മേഘാലയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കേരളത്തിനായി പന്തെറിഞ്ഞ എല്ലാവര്‍ക്കും വിക്കറ്റ് കിട്ടി. വൈശാഖ് ചന്ദ്രന്‍, സുധേശന്‍ മിഥുന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. മനു കൃഷ്ണന്‍, ബേസില്‍ തമ്പി, കെഎം ആസിഫ്, സിജോമോന്‍ ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. 

ലാറി സാംഗ്മയാണ് മേഘാലയയുടെ ടോപ് സ്‌കോറര്‍. താരം 20 റണ്‍സെടുത്തു. ലാറിയെക്കൂടാതെ മൂന്ന് താരങ്ങള്‍ കൂടി രണ്ടക്കം കടന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി