കായികം

'ഇത് അനീതിയാണ്'; ഡെഡ് ബോള്‍ നിയമം മാറ്റണമെന്ന മുറവിളി ശക്തം

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: പാകിസ്ഥാനെ ഇന്ത്യ തോല്‍പ്പിച്ച മത്സരത്തിലെ അലയൊലികള്‍ ഇപ്പോഴും കെട്ടടങ്ങുന്നില്ല. ഇപ്പോള്‍ ഡെഡ് ബോള്‍ നിയമം മാറ്റണം എന്ന ആവശ്യവുമായി എത്തുകയാണ് ഓസീസ് മുന്‍ ക്യാപ്റ്റന്‍ മാര്‍ക്ക് ടെയ്‌ലര്‍. 

പന്ത് സ്റ്റംപില്‍ കൊണ്ടുകഴിഞ്ഞതോടെ തന്നെ നിങ്ങള്‍ക്ക് അവിടെ ഒരു ആനുകൂല്യം ലഭിച്ചു കഴിഞ്ഞു. ഇന്ത്യാ-പാക് മത്സരത്തില്‍ കണ്ടത് പോലെ പന്ത് എങ്ങോട്ട് വേണമെങ്കിലും ഡിഫഌക്റ്റഡ് ആയി പോകാം. ഫീല്‍ഡിങ് ടീം അവിടെ ബാറ്ററെ റണ്‍ഔട്ട് ആക്കാന്‍ ശ്രമിച്ചാല്‍ ബെയില്‍സ് അതിന് മുന്‍പ് തന്നെ ഇളകി താഴെ കിടക്കുകയാണ് എന്നോര്‍ക്കണം, ഓസീസ് മുന്‍ ക്യാപ്റ്റന്‍ പറയുന്നു. 

ഫ്രീഹിറ്റില്‍ ബാറ്റര്‍ ഔട്ട് ആയാല്‍ അവിടെ ഔട്ട് അനുവദിക്കണ്ട. എന്നാല്‍ ആ പന്ത് ഡെഡ് ബോള്‍ ആയി പ്രഖ്യാപിക്കണം. അതാണ് നീതി, ഓസീസ് മുന്‍ താരം പറയുന്നു. പാകിസ്ഥാന് എതിരെ ഫ്രീഹിറ്റില്‍ കോഹ് ലി ബൗള്‍ഡ് ആയിരുന്നു. എന്നാല്‍ പന്ത് തേര്‍ഡ് മാനിലേക്ക് പോയതോടെ മൂന്ന് റണ്‍സ് ആണ് കോഹ് ലി ഓടി എടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ