കായികം

അവസാന പന്തില്‍ ട്വിസ്റ്റ്, എന്നിട്ടും വീണ് സിംബാബ്‌വെ; ബംഗ്ലാദേശിന് 3 വിക്കറ്റ് ജയം

സമകാലിക മലയാളം ഡെസ്ക്

ഗബ്ബ: അവസാന പന്ത് വരെ നീണ്ട ആവേശത്തിനൊടുവില്‍ സിംബാബ് വെയെ മൂന്ന് റണ്‍സിന് തോല്‍പ്പിച്ച് ബംഗ്ലാദേശ്. 151 റണ്‍സ് പിന്തുടര്‍ന്ന സിംബാബ്‌വെക്ക് അവസാന ഓവറില്‍ 16 റണ്‍സ് ആണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഓവറിലെ അവസാന പന്തിന് ശേഷം ജയം ആഘോഷിച്ച് ബംഗ്ലാദേശ് താരങ്ങളുള്‍പ്പെടെ ഗ്രൗണ്ട് വിടാന്‍ ഒരുങ്ങുമ്പോഴാണ് ട്വിസ്റ്റ് എത്തിയത്. 

മൊസാദെക് ഹുസൈന്റെ അവസാന ഡെലിവറിയില്‍ അമ്പയര്‍ നോബോള്‍ വിളിച്ചു. ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ സ്റ്റംപിന് മുന്‍പിലേക്ക് വന്ന് പന്ത് പിടിച്ചു എന്ന കാരണത്താലാണ് ഇത്. ഇതോടെ അവസാന പന്തില്‍ സിംബാബ് വെക്ക് ജയിക്കാന്‍ വേണ്ടത് 4 റണ്‍സ് ആയി. എന്നാല്‍ അവസാന ഡെലിവറിയില്‍ ബാറ്റ് കൊള്ളിക്കാന്‍ സിംബാബ്‌വെയുടെ മുസാറാബാനിക്കായില്ല. 

19ാം ഓവറില്‍ ഷക്കീബ് അല്‍ ഹസനില്‍ നിന്ന് വന്ന റണ്‍ഔട്ട് ആണ് ബംഗ്ലാദേശിനെ തുണച്ചത്. ബംഗ്ലാദേശിന്റെ കൈകളില്‍ നിന്ന് മത്സരം തട്ടിയെടുക്കുമെന്ന് തോന്നിച്ച് അര്‍ധ ശതകം പിന്നിട്ട് നിന്ന സീന്‍ വില്യംസിനെ ഷക്കീബ് റണ്‍ഔട്ടാക്കി. 42 പന്തില്‍ നിന്ന് 64 റണ്‍സ് എടുത്ത സീന്‍ വില്യംസ് പുറത്തായില്ലായിരുന്നു എങ്കില്‍ സിംബാബ് വെ ട്വന്റി20 ലോകകപ്പിലെ മറ്റൊരു ജയം കൂടി സ്വന്തമാക്കിയാനെ. 

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 150 റണ്‍സ് കണ്ടെത്തിയത്. 71 റണ്‍സ് എടുത്ത നജ്മുള്‍ ഷാന്റോയാണ് അവരുടെ ടോപ് സ്‌കോറര്‍. 19 റണ്‍സ് മാത്രം വഴങ്ങി 3 സിംബാബ്‌വെ വിക്കറ്റുകള്‍ പിഴുത തസ്‌കിന്‍ അഹ്മദ് ആണ് കളിയിലെ താരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത