കായികം

ചഹല്‍ പുറത്തേക്ക്? ഹൂഡയ്ക്ക് പകരം അക്ഷര്‍ എത്തിയേക്കും; നിര്‍ണായക മത്സരത്തിലെ ഇന്ത്യയുടെ സാധ്യത ഇലവന്‍ 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഇന്ന് ഇറങ്ങുമ്പോള്‍ പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. സ്പിന്നര്‍ ചഹല്‍ പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്തേക്ക് പോയേക്കും. 

മൂന്ന് മാറ്റങ്ങളുമായാണ് പാകിസ്ഥാന് എതിരെ ഇന്ത്യ ഇറങ്ങിയത്. ഇവിടെ രവി ബിഷ്‌നോയ് 4 ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി ശ്രദ്ധ പിടിച്ചു. ഇതോടെ ശ്രീലങ്കക്കെതിരായ കളിയില്‍ ചഹലിന് പുറത്തിരിക്കേണ്ടി വന്നേക്കും. ഒരു വിക്കറ്റ് മാത്രമാണ് ഏഷ്യാ കപ്പില്‍ ഇതുവരെ ചഹല്‍ വീഴ്ത്തിയത്. 

പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ചഹല്‍ വഴങ്ങിയത് 43 റണ്‍സും. ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ ചഹലിന് പകരം ആവേശ് ഖാനെ ഇന്ത്യ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവന്നേക്കും. ആവേശ് ഖാനും ഫോമിലല്ലെങ്കിലും മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ എന്ന ഫോര്‍മുലയില്‍ കളിക്കാനാവും ഇന്ത്യയുടെ തീരുമാനം. 

അക്ഷര്‍ പട്ടേലോ ദീപക് ഹൂഡയോ എന്ന കാര്യത്തിലും തീരുമാനമാവണം. ജഡേജയുടെ പകരക്കാരനായി വരുന്ന അക്ഷര്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഫോമിലാണ്. എന്നാല്‍ ഹൂഡയെ ഉള്‍പ്പെടുത്തുന്നത് ഇന്ത്യയുടെ ബാറ്റിങ് ശക്തി കൂട്ടും. 

ഇന്ത്യയുടെ സാധ്യതാ 11: രോഹിത്, രാഹുല്‍, കോഹ് ലി, സൂര്യകുമാര്‍, ഋഷഭ് പന്ത്, ഹര്‍ദിക്, അക്ഷര്‍, ഭുവി, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌നോയ്‌

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും