കായികം

ഇന്ത്യയ്ക്ക് ഇന്ന് ജീവന്‍ മരണപ്പോരാട്ടം; എതിരാളികള്‍ ലങ്ക

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം. അയല്‍ക്കാരായ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. വൈകീട്ട് 7.30 മുതലാണ് മത്സരം. 

സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് തോറ്റ ഇന്ത്യയ്ക്ക്, ശേഷിക്കുന്ന മത്സരങ്ങള്‍ നിര്‍ണായകമാണ്. ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ന് ലങ്കയ്‌ക്കെതിരെ വിജയം അനിവാര്യമാണ്. 

അതേസമയം സൂപ്പര്‍ ഫോറിലെ ആദ്യമത്സരത്തില്‍ അഫ്ഗാനിസ്താനെ തോല്‍പ്പിച്ച ശ്രീലങ്കയ്ക്ക് ഇന്നും വിജയിച്ചാല്‍ ഫൈനല്‍ ഉറപ്പിക്കാനാകും. ബാറ്റര്‍മാരും ബൗളര്‍മാരും പ്രതീക്ഷയ്‌ക്കൊത്തുയരാതിരുന്നതാണ് പാകിസ്ഥാനെതിരായ മത്സരത്തില്‍ തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. 

അര്‍ധസെഞ്ച്വറി നേടിയ മുന്‍ നായകന്‍ വിരാട് കോഹ്‌ലി മാത്രമാണ് പാകിസ്ഥാനെതിരെ തിളങ്ങിയത്. പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരമെത്തിയ അക്‌സര്‍ പട്ടേലിന് ഇന്ത്യ ഇന്ന് അവസരം നല്‍കിയേക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍