കായികം

'എന്ത് സന്ദേശമാണ് കോഹ്‌ലിക്ക് വേണ്ടത്? മെസേജ് അയക്കാത്തവരുടെ പേരും പറയൂ';കലിപ്പിച്ച് സുനില്‍ ഗാവസ്‌കര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചതിന് പിന്നാലെ എം എസ് ധോനി അല്ലാതെ മറ്റൊരാളും തന്നെ സമീപിച്ചില്ലെന്ന കോഹ്‌ലിയുടെ പ്രതികരിണത്തിനെതിരെ സുനില്‍ ഗാവസ്‌കര്‍. എന്ത് സന്ദേശമാണ് മറ്റുള്ളവരില്‍ നിന്ന് ഇവിടെ കോഹ് ലി പ്രതീക്ഷിച്ചത് എന്നാണ് ഗാവസ്‌കര്‍ ചോദിക്കുന്നത്. 

അടഞ്ഞ അധ്യായമാണ് അത് എന്നാണ് കോഹ്‌ലിക്ക് മറുപടിയായി ഗാവസ്‌കര്‍ പറയുന്നത്. എന്ത് സന്ദേശമാണ് കോഹ് ലി പ്രതീക്ഷിക്കുന്നത്? പ്രചോദനം? അവിടെ ക്യാപ്റ്റന്‍സിയാണ് കോഹ് ലി മതിയാക്കിയത്. പിന്നെന്തിനാണ് കോഹ് ലിക്ക് പ്രചോദനം? ക്യാപ്റ്റസി അധ്യായം അവസാനിച്ചു കഴിഞ്ഞതാണ്, ഗാവസ്‌കര്‍ പറയുന്നു. 

മറ്റൊരാളും താനുമായി ബന്ധപ്പെട്ടില്ല എന്നല്ല പറയേണ്ടത്

മറ്റ് കളിക്കാര്‍ക്കെല്ലാം ഡ്രസ്സിങ് റൂമിലെ അന്തരീക്ഷം എങ്ങനെയാണ് എന്ന് എനിക്ക് അറിയില്ല. ഇവിടെ താനുമായി ബന്ധപ്പെട്ട ഒരാളുടെ പേര് പറഞ്ഞാല്‍ ബന്ധപ്പെടാതിരുന്ന ആളുടെ പേരും പറയണം. അങ്ങനെയാണ് ചെയ്യേണ്ടത്. അതല്ലാതെ മറ്റൊരാളും താനുമായി ബന്ധപ്പെട്ടില്ല എന്നല്ല പറയേണ്ടത് എന്നും ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു.

ഏഷ്യാ കപ്പിലെ പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിന് ശേഷമാണ് കോഹ് ലിയുടെ പ്രതികരണം വന്നത്. 'ഞാന്‍ ടെസ്റ്റ് കാപ്റ്റന്‍സി ഒഴിഞ്ഞപ്പോള്‍ ഒരെയൊരാള്‍ മാത്രമാണ് എനിക്ക് മെസേജ് അയച്ചത്. അയാളോടൊപ്പം ഞാന്‍ കളിച്ചിട്ടുണ്ട്. എം എസ് ധോനി എന്നാണ് ആ വ്യക്തിയുടെ പേര്', കോഹ്‌ലി  പറഞ്ഞു. പലരുടെയും കൈയില്‍ തന്റെ നമ്പര്‍ ഉണ്ടെന്നും പലരും ടിവിയിലൂടെയും മറ്റും നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെന്നും പറഞ്ഞ താരം പക്ഷെ അന്ന് തനിക്ക് മെസേജ് അയച്ചത് ധോനി മാത്രമാണെന്ന് വ്യക്തമാക്കി. മറ്റാരും എനിക്ക് മെസേജ് ചെയ്തില്ല. എന്നോടൊന്നും പറഞ്ഞുമില്ല, കോഹ്‌ലിയുടെ വാക്കുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു