കായികം

സമ്മര്‍ദത്തില്‍ നില്‍ക്കെ അര്‍ഷ്ദീപ് പറയുന്നത് കേള്‍ക്കാന്‍ തയ്യാറായില്ല; രോഹിത്തിനെതിരെ ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഷ്യാ കപ്പ് ഫൈനല്‍ കാണാതെ പുറത്തേക്ക് പോകും എന്ന സാഹചര്യത്തിലേക്ക് എത്തിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് നേര്‍ക്ക് വിമര്‍ശനങ്ങളാണ് എല്ലാ കോണില്‍ നിന്നും ഉയരുന്നത്. ഇതിനിടയില്‍ അര്‍ഷ്ദീപ് സിങ് പറയുന്നത് കേള്‍ക്കാന്‍ തയ്യാറാവാതെ രോഹിത് ശര്‍മ മുഖം തിരിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. 

ശ്രീലങ്കന്‍ ഇന്നിങ്‌സിനിടയില്‍ ഇന്ത്യ സമ്മര്‍ദത്തില്‍ നില്‍ക്കവെയാണ് സംഭവം. ഫീല്‍ഡ് സെറ്റ് ചെയ്യുന്ന സമയം അര്‍ഷ്ദീപ് പറയുന്നത് കേള്‍ക്കാതെ മുഖം തിരിച്ച് പോവുകയാണ് രോഹിത് ചെയ്തത്. ഇവിടെ രോഹിത്തില്‍ നിന്ന് വന്ന സമീപനത്തിനെതിരെ വലിയ വിമര്‍ശനമാണ് ആരാധകരില്‍ നിന്ന് വരുന്നത്. 

ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ അവസാന ഓവറില്‍ രോഹിത് പന്ത് തന്റെ കയ്യിലേക്ക് നല്‍കിയെങ്കിലും ക്യാപ്റ്റന്റെ വിശ്വാസത്തിനൊത്ത് ഉയരാന്‍ അര്‍ഷ്ദീപിന് കഴിഞ്ഞില്ല. അവസാന ആറ് പന്തില്‍ പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍സ്. തുടരെ നാല് യോര്‍ക്കറുകളാണ് അര്‍ഷ്ദീപില്‍ നിന്ന് വന്നത്. ലങ്ക നേടിയത് അഞ്ച് റണ്‍സും. അഞ്ചാം ഡെലിവറിയില്‍ ബൈ ആയി പന്ത് പന്തിന്റെ കൈകളിലേക്ക് എത്തി. എന്നാല്‍ പന്തിന്റേയും അര്‍ഷ്ദീപിന്റേയും ത്രോകള്‍ ലക്ഷ്യം കാണാതെ വന്നതോടെ ലങ്ക ജയം പിടിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?