കായികം

ആര് ബാറ്റിങ്ങിന് ഇറങ്ങണം? പന്തും ഹര്‍ദിക്കും തമ്മില്‍ ആശയക്കുഴപ്പം(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനോട് തോല്‍വി നേരിട്ടതിന് പിന്നാലെ ശ്രീലങ്കയ്ക്ക് മുന്‍പിലും ഇന്ത്യന്‍ ടീം വീണതിന്റെ ഞെട്ടലിലാണ് ആരാധകര്‍. ടീം സെലക്ഷനില്‍ ഉള്‍പ്പെടെ വിമര്‍ശനം ശക്തമാവുന്നതിന് ഇടയില്‍ പന്തിനും ഹര്‍ദിക്കിനും തങ്ങളുടെ ബാറ്റിങ് പൊസിഷന്‍ ഏത് എന്ന് വ്യക്തമല്ലായിരുന്നു എന്ന് കാണിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെ ക്രീസിലേക്ക് ഇറങ്ങാന്‍ ഗ്ലൗസ് ഇടാനായി ഒരുങ്ങുകയാണ് പന്ത്. എന്നാല്‍ ടീം മാനേജ്‌മെന്റില്‍ നിന്ന് ഹര്‍ദിക്കിന് നിര്‍ദേശം ലഭിച്ചതോടെ പന്ത് മാറി നിന്നു. ഇതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ വൈറലാവുന്നത്. 

കളിക്കാര്‍ക്ക് അവരുടെ ബാറ്റിങ് പൊസിഷന്‍ ഏത് എന്നതില്‍ പോലും വ്യക്തത നല്‍കാത്ത ടീം മാനേജ്‌മെന്റ് എന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. 13 പന്തില്‍ നിന്ന് 17 റണ്‍സ് വീതം എടുത്താണ് ഹര്‍ദിക് പാണ്ഡ്യയും ദിനേശ് കാര്‍ത്തിക്കും മടങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു