കായികം

'ട്വന്റി20 ലോകകപ്പ് സംഘത്തില്‍ സഞ്ജു ഇടം നേടിയേക്കും'; സൂചനയുമായി ബിസിസിഐ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ ഇടം നേടിയേക്കും. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് ടീമില്‍ വലിയ അഴിച്ചുപണികള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സഞ്ജു സാംസണ്‍ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെട്ടേക്കും എന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് സ്‌പോര്‍ട്‌സ്‌കീഡയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏഷ്യാ കപ്പില്‍ ഋഷഭ് പന്തിന്റെ ബാറ്റിങ്ങും വിക്കറ്റ് കീപ്പിങ്ങും വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 

ശ്രീലങ്കക്കെതിരായ ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തിലെ അവസാന ഓവറില്‍ ഭാനുക രജപക്‌സയെ റണ്‍ഔട്ട് ആക്കാനുള്ള അവസരം ഋഷഭ് പന്ത് നഷ്ടപ്പെടുത്തി. ബാറ്റിങ്ങിലും സ്‌കോര്‍ ഉയര്‍ത്താന്‍ പന്തിന് കഴിയാതിരുന്നതോടെ ട്വന്റി20 ഫോര്‍മാറ്റില്‍ നിന്ന് പന്തിനെ ഒഴിവാക്കണം എന്ന ആവശ്യം ശക്തമാണ്. 

ഋഷഭ് പന്തിന് ട്വന്റി20യില്‍ കഴിവ് തെളിയിക്കാന്‍ ഇതിനോടകം മത്സരങ്ങള്‍ ലഭിച്ചു കഴിഞ്ഞതായി പാക് മുന്‍ താരം ഡാനിഷ് കനേരിയ ചൂണ്ടിക്കാണിക്കുന്നു. ടെസ്റ്റിലും ഏകദിനത്തിലും അത്ഭുതങ്ങള്‍ കാണിക്കാന്‍ സഞ്ജുവിന് കഴിഞ്ഞേക്കും. എന്നാല്‍ ട്വന്റി20യില്‍ സഞ്ജു ആയിരിക്കും അനുയോജ്യന്‍. ദിനേശ് കാര്‍ത്തിക്കിന് ഇനി എത്ര നാള്‍ ടീമില്‍ തുടരാനാവും എന്നും ഡാനിഷ് കനേരിയ ചോദിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി