കായികം

ഇന്ത്യക്ക് ആശ്വാസം; ഫിറ്റ്‌നസ് ടെസ്റ്റ് കടമ്പ കടന്ന് ബുമ്രയും ഹര്‍ഷല്‍ പട്ടേലും

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു:  ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിനെ സെപ്തംബര്‍ 16ന് പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വന്റി20 ലോകകപ്പിന്റെ സമയമാവുമ്പോഴേക്കും ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേലും ഫിറ്റ്‌നസ് വീണ്ടെടുക്കുമോ എന്ന ആശങ്കയാണ് ഇന്ത്യക്ക് മുന്‍പിലുണ്ടായത്. എന്നാല്‍ ഇരുവരും ഫിറ്റ്‌നസ് ടെസ്റ്റില്‍ ജയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

ഫുള്‍ ഫിറ്റ്‌നസിലേക്ക് ഹര്‍ഷല്‍ പട്ടേലും ബുമ്രയും എത്തിയതായാണ് ഇന്‍സൈഡേഴ്‌സ് സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബെംഗളൂരുവിലെ ദേശിയ ക്രിക്കറ്റ് അക്കാദമിയില്‍ നടത്തിയ ഫിറ്റ്‌നസ് ടെസ്റ്റില്‍ ഇരുവരുടേയും പ്രകടനത്തില്‍ ബിസിസിഐയുടെ മെഡിക്കല്‍ സംഘം തൃപ്തരാണ്. 

ട്വന്റി20 ലോകകപ്പിന് മുന്‍പായി നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലും ഇരുവരും സ്‌ക്വാഡില്‍ ഇടം നേടിയേക്കും. ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ട്വന്റി20യും സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ മൂന്ന് ട്വന്റി20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യ കളിക്കുക. സെപ്തംബര്‍ 15നോ 16നോ ആയിരിക്കും ടീം സെലക്ഷന്‍ കമ്മിറ്റി യോഗം ചേരുക എന്നാണ് സൂചന. 

മുഹമ്മദ് ഷമിയെ കൊണ്ടുവരണം 

സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ ഇന്ത്യന്‍ സംഘം തന്നെയാവും ട്വന്റി20 ലോകകപ്പും കളിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്. ബൗളിങ്ങില്‍ ബുമ്രയും ഹര്‍ഷല്‍ പട്ടേലും ഭുവിയും സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. അര്‍ഷ്ദീപും ഓസ്‌ട്രേലിയയിലേക്ക് പറക്കും എന്ന് ഏറെ കുറെ ഉറപ്പാണ്. 

അഞ്ചാം പേസര്‍ എന്ന സ്ഥാനത്ത് പരിചയസമ്പന്നനായ മുഹമ്മദ് ഷമിയെ കൊണ്ടുവരണം എന്ന ആവശ്യം ശക്തമാണ്. എന്നാല്‍ ടീമില്‍ സ്ഥാനം നേടാന്‍
ആവേശ് ഖാന്‍, ദീപക് ചഹര്‍ എന്നിവരാണ് ഷമിക്ക് വെല്ലുവിളി തീര്‍ക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്