കായികം

ട്വന്റി 20 റാങ്കിങ്ങ്; പട്ടികയില്‍ കുതിച്ചുയര്‍ന്ന് വീരാട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐസിസി ട്വന്റി 20 റാങ്കിങ്ങില്‍ നില മെച്ചപ്പെടുത്തി മുന്‍ ഇന്ത്യന്‍ നായകന്‍ വീരാട് കൊഹ് ലി. ഏഷ്യാകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ നേടിയ  സെഞ്ച്വറിയാണ് പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്തേക്ക് മുന്നേറാന്‍ കൊഹ് ലിക്ക് സഹായകമായത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഫോമിലേക്ക് ഉയരാന്‍ കഴിയാന്‍ വന്നതോടെ പട്ടികയില്‍ 29 സ്ഥാനത്തേക്ക് കൊഹ് ലി പിന്തള്ളപ്പെട്ടിരുന്നു.

ഏഷ്യാക്കപ്പില്‍ ഏറ്റവും അധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരവും കൊഹ് ലിയാണ്. ടൂര്‍ണമെന്റില്‍ ഏറ്റവും അധികം റണ്‍സ് നേടിയത് പാകിസ്ഥാന്‍ താരമായ മുഹമ്മദ് റിസ് വാനാണ്. അഞ്ച്  മത്സരങ്ങളില്‍ നിന്നായി കൊഹ് ലി അടിച്ചുകൂട്ടിയത് 276 റണ്‍സാണ്. ടൂര്‍ണമെന്റില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടിയിരുന്നു.

ട്വന്റി 20 ബൗളര്‍മാരുടെ പട്ടികയില്‍ ശ്രീലങ്കന്‍ സ്പിന്നര്‍ ഹസരംഗയും നില മെച്ചപ്പെടുത്തി. മൂന്ന് സ്ഥാനങ്ങള്‍ കയറി ഹസരംഗ ആറാമതെത്തി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേസ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ആണ് ഒന്നാമത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

ലീഗ് മത്സരങ്ങള്‍ അതിര്‍ത്തി കടക്കുമോ?; മാറി ചിന്തിച്ച് ഫിഫ

കാസർകോട് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകൽ: പെൺകുട്ടി ലൈം​ഗികാതിക്രമത്തിന് ഇരയായി, മെഡിക്കൽ റിപ്പോർട്ട്

'മമ്മൂട്ടിയോട് ആരാധനയും ബഹുമാനവും പേടിയും; നിവൃത്തിയുണ്ടായിരുന്നെങ്കിൽ 'തലവൻ' റിലീസ് മാറ്റുമായിരുന്നു'

നാരുകളാൽ സമ്പുഷ്ടം; അമിതവണ്ണം കുറയ്‌ക്കാൻ ഇവയാണ് ബെസ്റ്റ്