കായികം

"കോഹ്‌ലി സൂപ്പറാണ്"; അയാളെ എഴുതിത്തള്ളാന്‍മാത്രം ധൈര്യം നിങ്ങള്‍ക്കുണ്ടാകും, പക്ഷെ... 

സമകാലിക മലയാളം ഡെസ്ക്

ന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് ആരോണ്‍ ഫിഞ്ച് നയിക്കുന്ന ഓസിസ് പട. അടുത്തിടെ ഏകദിനത്തില്‍ നിന്ന് വിരമിച്ച ഫിഞ്ചിന്റെ ഫോമിനെക്കുറിച്ച് ഏറെ ആശങ്കകളാണ് ഉയരുന്നത്. ഈ വര്‍ഷം കളിച്ച 9 ടി20കളില്‍ നിന്നായി 247 റണ്‍സാണ് ഫിഞ്ചിന്റെ സമ്പാദ്യം. ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കായി ഒരുങ്ങുന്നതിനിടെ നടത്തിയ പത്രസമ്മേളനത്തില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് താരം. 

അടുത്തിടെ ട്വന്റി ട്വന്റിയില്‍ കോഹ്‌ലി ആദ്യ സെഞ്ച്വറി നേടിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഫിഞ്ചിന്റെ വാക്കുകള്‍. "ഏത് ഘട്ടത്തിലും വിരാടിനെ എഴുതിത്തള്ളാനുള്ള ധൈര്യം നിങ്ങള്‍ക്കുണ്ടായിരിക്കാം. പക്ഷെ താന്‍ എക്കാലത്തെയും മികച്ച കളിക്കാരനാണെന്ന് 15 വര്‍ഷമായി അയാള്‍ കാണിച്ചുതരികയാണ്. പ്രത്യേകിച്ച് ടി20 ക്രിക്കറ്റില്‍ സ്വന്തമായി ഗെയിം കണ്ടെത്തി ദീര്‍ഘകാലമായി അതില്‍ മെച്ചപ്പെടുന്ന ഒരാളാണ്. വിരാടിനെതിരെ കളിക്കുമ്പോള്‍ കഴിവിന്റെ അങ്ങേയറ്റം പുറത്തെടുക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്. 71 അന്താരാഷ്ട്ര സെഞ്ച്വറികള്‍, അയാള്‍ സൂപ്പറാണ്", ഫിഞ്ച് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍