കായികം

'ഓപ്പണറാണെന്നോ ഫിനിഷറാണെന്നോ പറഞ്ഞിരിക്കാനാവില്ല'; ടീമിനുള്ളിലും മത്സരമെന്ന് സഞ്ജു സാംസണ്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രാജ്യാന്തര ക്രിക്കറ്റിലെ മുന്നേറ്റത്തിന് ബാറ്റിങ് ഓര്‍ഡറില്‍ എവിടേയും ബാറ്റ് ചെയ്യാന്‍ സാധിക്കണം എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. സ്വയം ഒരു ബാറ്റിങ് പൊസിഷന്‍ തീരുമാനിച്ചിരിക്കാന്‍ പാടില്ലെന്ന് സഞ്ജു പറഞ്ഞു. 

ഞാന്‍ ഓപ്പണറാണെന്നോ ഫിനിഷറാണെന്നോ ഒന്നും പറഞ്ഞിരിക്കാനാവില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിന് ഇടയില്‍ പല റോളുകളിലേക്കും പൊസിഷനുകളിലേക്കും എത്തിയത് തന്റെ കളിക്ക് പുതിയ മാനം നല്‍കി, ന്യൂസിലന്‍ഡ് എയ്ക്ക് എതിരായ അനൗദ്യോഗിക മത്സരത്തിന് മുന്‍പായി സഞ്ജു പറഞ്ഞു. 

'വലിയ മത്സരമാണ് നടക്കുന്നത്'

ടീമില്‍ ഇടം നേടുക എന്നത് വലിയ വെല്ലുവിളിയായിരിക്കുന്നു. വലിയ മത്സരമാണ് നടക്കുന്നത്, ടീമിനുള്ളിലെ കളിക്കാര്‍ തമ്മില്‍ പോലും. ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ എന്റെ കളിയിലേക്ക് മാത്രമായി ശ്രദ്ധിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം, സഞ്ജു പറഞ്ഞു. 

ന്യൂസിലന്‍ഡ് എയ്ക്ക് എതിരായ മത്സരത്തില്‍ ഇന്ത്യാ എയുടെ ക്യാപ്റ്റനാണ് സഞ്ജു സാംസണ്‍. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താതിരുന്നതോടെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 മത്സരത്തിലും ഇടം നേടാനാവാതെ വന്നതോടെ കാര്യവട്ടത്തെ കളിയും സഞ്ജുവിന് നഷ്ടമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്