കായികം

21 ഇന്നിങ്‌സ്, 732 റണ്‍സ്; കലണ്ടര്‍ വര്‍ഷത്തെ റണ്‍വേട്ടയില്‍ സൂര്യകുമാര്‍ ഒന്നാമത്, ധവാനെ മറികടന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മിന്നും ഫോമിലാണ് ട്വന്റി20യില്‍ സൂര്യകുമാര്‍ ബാറ്റ് വീശുന്നത്. ട്വന്റി20 ലോകകപ്പ് മുന്‍പില്‍ നില്‍ക്കെ സൂര്യകുമാറിന്റെ ബാറ്റിങ് ഇന്ത്യയുടെ പ്രതീക്ഷകള്‍ കൂട്ടുന്നു. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി20യിലും തകര്‍ത്തടിച്ചതിന് പിന്നാലെ തകര്‍പ്പന്‍ നേട്ടങ്ങളിലാണ് സൂര്യ എത്തിയത്. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ 33 പന്തില്‍ നിന്നാണ് സൂര്യ 50 റണ്‍സ് കണ്ടെത്തിയത്. സ്‌ട്രൈക്ക്‌റേറ്റ് 151.52. അര്‍ധ ശതകത്തോടെ ട്വന്റി20 റാങ്കിങ്ങില്‍ സൂര്യകുമാര്‍ രണ്ടാം സ്ഥാനത്തേക്ക് എത്തി. ഇതിനൊപ്പം കലണ്ടര്‍ വര്‍ഷം ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡും സൂര്യകുമാറിന്റെ പേരിലേക്ക് എത്തി.

2022ല്‍ ട്വന്റി20യില്‍ ഇതുവരെ 732 റണ്‍സ് ആണ് സൂര്യകുമാര്‍ യാദവ് സ്‌കോര്‍ ചെയ്തത്. 21 ഇന്നിങ്‌സില്‍ നിന്ന് ബാറ്റിങ് ശരാശരി 40.66. അഞ്ച് അര്‍ധ ശതകവും ഒരു സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. 117 ആണ് 2022ലെ സൂര്യകുമാറിന്റെ ഉയര്‍ന്ന സ്‌കോര്‍. 

ധവാന്‍ നേടിയത് 689 റണ്‍സ് 

2018ല്‍ ഒരു കലണ്ടര്‍ വര്‍ഷം ട്വന്റി20യില്‍ നിന്ന് ധവാന്‍ നേടിയ 689 റണ്‍സിന്റെ റെക്കോര്‍ഡ് ആണ് ഇവിടെ ധവാന്‍ മറികടന്നത്. 18 മത്സരങ്ങളില്‍ നിന്നാണ് 40.52 എന്ന ബാറ്റിങ് ശരാശരിയില്‍ ധവാന്‍ ഇത്രയും റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നത്. 2016ല്‍ 641 റണ്‍സ് കണ്ടെത്തിയ കോഹ് ലി, 2018ല്‍ 590 റണ്‍സ് കണ്ടെത്തിയ രോഹിത് എന്നിവരാണ് സൂര്യക്കും ധവാനും പിന്നിലുള്ളത്. 

കലണ്ടര്‍ വര്‍ഷം ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത ലോക താരങ്ങളില്‍ നാലാമതാണ് സൂര്യ. 2021ല്‍ 1321 റണ്‍സ് കണ്ടെത്തിയ മുഹമ്മദ് റിസ്വാന്‍. 2021ല്‍ 939 റണ്‍സ് നേടിയ ബാബര്‍ അസം, 2019ല്‍ 748 റണ്‍സ് കണ്ടെത്തിയ പോള്‍ സ്റ്റിര്‍ലിങ് എന്നിവരാണ് സൂര്യക്ക് മുന്‍പിലുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍