കായികം

ബംഗളൂരു വിട്ടു, സന്ദേശ് ജിങ്കാന്‍ ഇനി എഫ് ഗോവയില്‍

സമകാലിക മലയാളം ഡെസ്ക്

പനാജി: മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരവും ഇന്ത്യന്‍ പ്രതിരോധത്തിലെ കരുത്തനുമായ സന്ദേശ് ജിങ്കാന്‍ ഇനി എഫ്‌സി ഗോവയ്ക്കായി പന്ത് തട്ടും. ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് ബംഗളൂരു എഫ്‌സിയിലേക്ക് പോയ താരം ബംഗളൂരുവില്‍ നിന്നാണ് ഗോവയിലേക്ക് ചേക്കേറിയത്. 

ഗോവയുടെ പ്രതിരോധത്തിലെ മികച്ച താരമായിരുന്ന അനവര്‍ അലി എടികെ മോഹന്‍ ബഗാനിലേക്ക് പോയിരുന്നു. ഇതോടെയാണ് ഗോവ മികച്ച മറ്റൊരു പ്രതിരോധ താരത്തിനായി ശ്രമം തുടങ്ങിയത്. പിന്നാലെയാണ് ജിങ്കാനുമായി കരാറിലെത്തിയത്. 

ഒരു വര്‍ഷത്തെ കരാറിലാണ് താരം ബംഗളൂരുവിലെത്തിയത്. ഈ സീസണോടെ കരാര്‍ അവസാനിക്കും. കരാര്‍ നീട്ടാനുള്ള ചര്‍ച്ചകള്‍ താരവും ബംഗളൂരു എഫ്‌സിയുമായി നടത്തിയെങ്കിലും അതു വിജയിച്ചില്ല. പിന്നാലെയാണ് താരത്തെ സ്വന്തമാക്കാന്‍ ഗോവ രംഗത്തെത്തിയത്. 

ബംഗളൂരുവിന്റെ നിര്‍ണായക താരമായിരുന്നു ജിങ്കാന്‍. ക്ലബ് ഈ സീസണില്‍ കളിച്ച 24ല്‍ 22 കളികളിലും താരം കളത്തിലിറങ്ങി. ഇത്തവണ ഐഎസ്എല്‍ ഫൈനലിലും താരം ടീമിനായി കളത്തിലിറങ്ങി. എന്നാല്‍ ഇത്തവണയും താരത്തിന് കിരീട നേട്ടത്തില്‍ പങ്കാളിയാകാന്‍ സാധിച്ചില്ല. ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എടികെ മോഹന്‍ ബഗാന്‍ ബംഗളൂരുവിനെ വീഴ്ത്തി കിരീടം സ്വന്തമാക്കി. 

കഴിഞ്ഞ രണ്ട് ഐഎസ്എല്‍ സീസണും ഗോവയെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. രണ്ട് സീസണിലും പ്ലേ ഓഫിലെത്താന്‍ ടീമിന് സാധിച്ചില്ല. 2021-22 സീസണില്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു ഗോവ. ഇക്കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തായിരുന്നു അവര്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്