കായികം

ലോങ് ജംപിൽ ഇന്ത്യക്കാരിയുടെ രണ്ടാമത്തെ മികച്ച പ്രകടനം; അഞ്ജുവിന്റെ ശിഷ്യ ഷൈലി സിങ് ഏഷ്യൻ ​ഗെയിംസിന്

സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: ഏഷ്യൻ ​ഗെയിംസിന് യോ​ഗ്യത ഉറപ്പിച്ച് ഇന്ത്യയുടെ വനിതാ ലോങ് ജംപ് താരം ഷൈലി സിങ്. വനിതാ ലോങ് ജംപിൽ ഒരു ഇന്ത്യക്കാരുടെ മികച്ച രണ്ടാമത്തെ പ്രകടനമെന്ന നേട്ടത്തോടെയാണ് താരം യോ​ഗ്യത ഉറപ്പിച്ചത്. 

ബം​ഗളൂരുവിൽ നടന്ന ഇന്ത്യൻ ​ഗ്രാൻപ്രീ അത്‌ലറ്റിക്സ് പോരാട്ടത്തിലാണ് ഷൈലിയുടെ മിന്നും പ്രകടനം. നാലാം പാദത്തിൽ 6.76 മീറ്റർ ​ദൂരമാണ് താരം താണ്ടിയത്. മലയാളി ഇതിഹാസ അത്‌ലറ്റ് അഞ്ജു ബോബി ജോർജിന്റെ കീഴിലാണ് ഷൈലി പരിശീലിക്കുന്നത്. 6.83 മീറ്റർ പിന്നിട്ട അഞ്ജുവിന്റെ പേരിലാണ് നിലവിലെ ദേശീയ റെക്കോർഡ്. 

മത്സരത്തിൽ മലയാളി താരം നയന ജെയിംസിനാണ് വെള്ളി. പുരുഷ ലോങ് ജംപിൽ മലയാളി താരം മുഹമ്മദ് അനീസും 400 മീറ്ററിൽ അമോജ് ജേക്കബും സ്വർണം നേടി. 400 മീറ്ററിൽ മുഹമ്മദ് അജ്മൽ വെള്ളിയും 200 മീറ്ററിൽ മുഹമ്മദ് അനസ് വെങ്കലവും സ്വന്തമാക്കി. വനിതകളുടെ 1500 മീറ്ററിൽ പിയു ചിത്ര വെള്ളി നേടി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു