കായികം

വിശ്വനാഥന്‍ ആനന്ദിനു ശേഷം ആദ്യം; ചരിത്രമെഴുതി പ്രഗ്നാനന്ദ, ചെസ്സ് ലോകകപ്പിന്റെ സെമിയില്‍

സമകാലിക മലയാളം ഡെസ്ക്

ബകു: ചരിത്ര നേട്ടത്തോടെ ചെസ്സ് ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി ഇന്ത്യന്‍ ടീനേജ് സെന്‍സേഷന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദ. ഇതിഹാസ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിനു ശേഷം ചെസ്സ് ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറുന്ന ആദ്യ ഇന്ത്യന്‍ താരമായി പ്രഗ്നാനന്ദ മാറി. സെമിയില്‍ അമേരിക്കന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഫാബിയാനോ കരുവാനയാണ് എതിരാളി. 

ക്വാര്‍ട്ടറില്‍ സുഹൃത്തും സഹ താരവുമായ എരിഗൈസി അര്‍ജുനെ വീഴ്ത്തിയാണ് പ്രഗ്നാനന്ദ അവസാന നാലിൽ സ്ഥാനം ഉറപ്പിച്ചത്. ടൈബ്രേക്കറിലേക്ക് നീണ്ട നാടകീയ പോരാട്ടം അതിജീവിച്ചാണ് പ്രഗ്നാനന്ദയുടെ മുന്നേറ്റം. 

റാപിഡ് റൗണ്ടിലെ രണ്ട് മത്സരങ്ങളും സമനിലയില്‍ കലാശിച്ചു. പിന്നില്‍ നിന്നു തിരിച്ചടിച്ചാണ് പ്രഗ്നാനന്ദ സെമി ബെര്‍ത്ത് ഉറപ്പാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ