കായികം

'അപ്പോൾ പ്രത്യേക എനർജി, കണ്ടോളു ലോകകപ്പിൽ രോഹിത് കസറും'- പ്രവചിച്ച് സെവാ​ഗ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വരുന്ന  ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമായി മാറാന്‍ പോകുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണെന്നു ഇതിഹാസ താരം വീരേന്ദര്‍ സെവാഗ്. 2019ലെ ലോകകപ്പിലെ ടോപ് സ്‌കോറര്‍ രോഹിതായിരുന്നു. ഒന്‍പത് മത്സരങ്ങളില്‍ നിന്നു രോഹിത് വാരിയത് 648 റണ്‍സ്. ഇത്തവണയും ആ പ്രകടനം ആവര്‍ത്തിക്കുമെന്നാണ് സെവാഗ് പറയുന്നത്. 

ലോകകപ്പ് പോലെയുള്ള മേജര്‍ പോരാട്ടങ്ങളില്‍ രോഹിത് തിളങ്ങാറുണ്ടെന്നു സെവാഗ് ചൂണ്ടിക്കാട്ടുന്നു. അത്തരം വേദികളില്‍ പ്രത്യേക ഊര്‍ജം താരത്തില്‍ കാണാറുണ്ടെന്നും സെവാഗ് വ്യക്തമാക്കി. 

'ആരായിരിക്കും ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുക എന്ന് എന്നോടു ചോദിച്ചാല്‍ എന്റെ ഉത്തരം രോഹിത് ശര്‍മ എന്നായിരിക്കും. ഓപ്പണിങ് ഇറങ്ങുമ്പോള്‍ കൂടുതല്‍ അവസരം ലഭിക്കും. ഈ ചോദ്യത്തിന്റെ ഉത്തരത്തില്‍ മറ്റൊരാളും എന്റെ മനസിലുണ്ട്. എങ്കിലും ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഞാന്‍ രോഹിതിനെ തിരഞ്ഞെടുക്കും.' 

'ലോകകപ്പ് വരുമ്പോള്‍ രോഹിതിന്റെ എനര്‍ജി മറ്റൊരു ലവലില്‍ എത്താറുണ്ട്. പ്രകടന നിലവാരവും ഉയരും. ഇത്തവണ ടീമിന്റെ നായകനുമാണ്. അതിനാല്‍ തന്നെ വന്‍ മാറ്റം രോഹിത് തീര്‍ക്കും. അദ്ദേഹം ഒരുപാട് റണ്‍സടിക്കുമെന്നു എനിക്കുറപ്പുണ്ട്'- സെവാഗ് വ്യക്തമാക്കി. 

നിലവില്‍ മികച്ച ഫോമിലാണ് രോഹിത് ബാറ്റ് വീശുന്നത്. മൂന്ന് ഫോര്‍മാറ്റിലും ഈ സീസണില്‍ നായകന്‍ റണ്‍സടിച്ചു. 16 മത്സരങ്ങളില്‍ നിന്നു രോഹിത് 48.57 ആവറേജില്‍ 923 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍

വരൾച്ച, കുടിവെള്ള ക്ഷാമം; മലമ്പുഴ ഡാം നാളെ തുറക്കും

അഞ്ചാം പോരിലും ജയം! ബംഗ്ലാദേശിനെ തകര്‍ത്ത് ടി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍